കഴുന്നെളളിപ്പ് എന്ന ഭക്താഭ്യാസം നമുക്കെല്ലാവര്‍ക്കും പരിചയമുണ്ട്. എന്നാല്‍ കഴുന്നെള്ളിപ്പ് കൂടുതല്‍ അനുഗ്രഹപ്രദമായിത്തീരാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. കഴുന്നെളളിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കഴുന്നെളളിപ്പ്് അനുഗ്രഹപ്രദമായിത്തീരാന്‍ ഏറെ സഹായകരമായിരിക്കും.
- കഴുന്നെള്ളിപ്പ് നടക്കുമ്പോള്‍ ഈശോ സഹിച്ച വേദനയും പീഡകളും അനുസ്മരിക്കുകയും വ്യക്തിപരമായ വേദനകളെ യഥാവിധി നോക്കിക്കാണുവാന്‍ നമ്മുടെ മനോഭാവത്തെ ക്രമീകരിക്കുകയും വേണം.
- കര്‍മ്മങ്ങള്‍ വചനശുശ്രൂഷയോടുകൂടി ആരംഭിക്കുകയും കഴുന്ന് വഹിക്കുന്നതിന്റെ ശരിയായഅര്‍ത്ഥവും ലക്ഷ്യവും പകര്‍ന്നുനല്കുകയും വേണം.ഇവ ജീവിത വാഗ്ദാനങ്ങളിലേക്കും ജ്ഞാനസ്‌നാന നവീകരണത്തിലേക്ക് നയിക്കുന്നതുമാവണം.
- കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനും ശേഷം മാത്രമേ കഴുന്ന് വഹിക്കാന്‍ പാടുള്ളൂ.
കഴുന്നെള്ളിപ്പ് പോലെയുള്ള ഭക്താനുഷ്ഠാനങ്ങളെക്കുറിച്ച് ചില തെറ്റിദ്ധാരണകളുമുണ്ട്. നടത്തിയില്ലെങ്കില്‍ വിശുദ്ധരുടെ കോപം ഉണ്ടാകുമെന്ന മട്ടിലാണ് അത്തരം പ്രചരണങ്ങള്‍.. ഇത് തികച്ചും തെറ്റാണ്.