ജപമാല ആപ്പുമായി മരിയന്‍ യൂക്കറിസ്റ്റിക് മിനിസ്ട്രി; കൊറോണകാലത്ത് ഏറെ സഹായകരം

ന്യൂസിലാന്റ്:മരിയൻ യൂക്കറിസ്റ്റിക് മിനിസ്ട്രി (MEM) യുടെ ആഭിമുഖ്യത്തില്‍ ജപമാല ആപ്പ് പുറത്തിറങ്ങി. കൊറോണ കാലത്ത് ഏറെ ആത്മീയോന്നതിക്ക് സഹായകരമാകും ഈ ആപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിശ്വസ്തരായ ഒരുകൂട്ടം ദെെവമക്കളുടെ ആഗോള ശൃംഖലയാണ് മരിയൻ യൂക്കറിസ്റ്റിക് മിനിസ്ട്രി (MEM). ന്യൂസീലാൻഡിൽ ഒരു ചെറിയ ജപമാല പ്രാർത്ഥന ഗ്രൂപ്പായി 2015 ൽ ഈ കൂട്ടായ്മ ആരംഭം കുറിച്ചു. ഇന്റർനെറ്റ് മാധ്യമത്തിലൂടെ ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ സഹോദരീസഹോദരന്മാരുമായി കൈകോർത്ത് ജപമാലഭക്തി പ്രചരിപ്പിക്കുന്നതിനുള്ള ഒരു വെളിപ്പെടുത്തൽ പരിശുദ്ധാത്മാവ് ഈ ഗ്രൂപ്പിന് നൽകി. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ, ക്രമേണ അത് വാട്ട്‌സ്ആപ്പിലെ ജപമാല ഗ്രൂപ്പുകളുടെ ഒരു ശൃംഖലയായി പരിണമിച്ചു.

ഇന്ന് 12 വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ആയി ഏകദേശം അയ്യായിരത്തോളം ദെെവമക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ജപമാലക്കൂട്ടായ്മയിൽ ഉണ്ട്. പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിതമായ ഈ ആത്മീയക്കൂട്ടായ്മ, ആത്മാക്കളുടെ രക്ഷയ്ക്കും തിരുസഭയുടെ വിശുദ്ധീകരണത്തിനുമായി ജപമാലകൾ ചൊല്ലുന്നതിനും അനേകരിലേക്ക് ജപമാലയുടെ പ്രാധാന്യം എത്തിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

രണ്ടു വർഷങ്ങൾക്കു മുൻപ് മാതാവ് നൽകിയ ഒരു സന്ദേശമായിരുന്നു എല്ലാ റീത്തുകളിലും, എല്ലാ ധ്യാനകേന്ദ്രങ്ങളിലും, ഉള്ള ലോകമെമ്പാടുമുള്ള ദൈവമക്കൾ ഒരുമിച്ചു ചേർന്ന് ജപമാല ചെല്ലണമെന്ന്, ലോകം മുഴുവനെയും ഒരുമിച്ച് ജപമാല ചൊല്ലിപ്പിക്കുന്ന ഒരു സൈന്യം ലോകത്തിൽ ഉടലെടുക്കണമെന്നുള്ളത് .ഈ പ്രചോദനം ഉൾക്കൊണ്ടാണ്‌ MEM മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇന്ന് മൂവായിരത്തോളം പേർ ഈ ആപ്ലിക്കേഷനിൽ അംഗങ്ങളായി ഉണ്ട്. ആപ്പിലൂടെ വ്യക്തിപരമായി ചൊല്ലിയതോ മറ്റുള്ളവരിൽ നിന്ന് ശേഖരിക്കുന്നതോ ആയ ജപമാലകളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യാൻ ഇതിലെ അംഗങ്ങൾക്കു സാധിക്കുന്നു. അതോടൊപ്പം തന്നെ പ്രാർത്ഥന അഭ്യർത്ഥനകളും അത്ഭുതസാക്ഷ്യങ്ങളും ലോകമെമ്പാടും പങ്കുവെക്കുവാൻ ഇതിലെ അംഗങ്ങൾക്ക് സാധിക്കുന്നു


KCBC ചെയർമാനായ മോസ്റ്റ് റവ. ബിഷപ്പ് സാമുവൽ മാർ ഐറീനിയോസിന്റെ മാർഗനിർദേശത്തിലും നേതൃത്വത്തിലുമാണ്‌ MEM പ്രാർത്ഥനാ സംഘം തിരുവനന്തപുരത്ത് രൂപീകരിച്ചത്. പിന്നീട് അദ്ദേഹം MEMന്റെ ആത്മീയ പിതാവായി തീർന്നു. സ്വർഗ്ഗത്തിന്റെ പ്രത്യേക ഇടപെടൽ മൂലവും പരിശുദ്ധാത്മാവിനെ പ്രവർത്തനത്താലും വിവിധ രാജ്യങ്ങളിലായി ആയി മറ്റു MEM കൂട്ടായ്മകളും പിൽക്കാലത്ത് രൂപപ്പെട്ടു.

MEM, ഇപ്പോൾ അഞ്ച് ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്നു, നൂറുകണക്കിന് വെെദികരും, സന്യസ്തരും അനേകം അൽമായരും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്. ഈ കൂട്ടായ്മയിലെ വെെദികർ എല്ലാ ദിവസവും ഇതിന്റെ ശുശ്രൂഷകൾക്കും ഇതിലെ ദെെവമക്കൾക്കു വേണ്ടിയും ദിവൃബലികൾ അർപ്പിച്ചു വരുന്നു.

ശത്രുവിനെതിരായ ഏറ്റവും ശക്തമായ ആയുധമായ ജപമാല ഉപയോഗിച്ചുള്ള സ്വർഗ്ഗീയ യുദ്ധങ്ങളിൽ നാം വൻ വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ചു. COVID -19 എന്ന മഹാമാരി ലോകത്തിൽ പടർന്നു പിടിക്കുമ്പോൾ,യേശുവിന്റെ കരുണ ലോകത്തിനുമേൽ ഇറങ്ങി ഈ മഹാമാരിയെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുവാൻ, അപ്പസ്തോലപ്രവർത്തനങ്ങൾ 1: 13-14 വചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പരിശുദ്ധ അമ്മയോട് ചേർന്ന് നമ്മുക്ക് ഒരുമിച്ച് ജപമാല എന്ന ശക്തമായ ആയുധം ഉപയോഗിച്ച് പ്രാർത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.