Wednesday, January 15, 2025
spot_img
More

    കൊന്ത; സത്യവും അസത്യവും

    ജപമാല സത്യമായ വിശ്വാസമാണ്. പക്ഷേ നിരവധി അസത്യങ്ങളും അതിനൊപ്പം പ്രചരിക്കുന്നുണ്ട. ജപമാലയെ സംബന്ധിച്ച് സത്യങ്ങളും അസത്യങ്ങളും നമുക്ക് പരിശോധിക്കാം.

    കത്തോലിക്കര്‍ക്ക് മാത്രമേ ജപമാല ചൊല്ലാന്‍പറ്റൂ എന്നതാണ് ഒരു പ്രചരണം, ഇത് തെറ്റാണ്. കത്തോലിക്കരുമായി അടുത്തുനില്ക്കുന്നപ്രാര്‍ത്ഥനയാണ് ജപമാലയെങ്കിലും അത് ഏതൊരാള്‍ക്കും ചൊല്ലാവുന്ന പ്രാര്‍ത്ഥനയാണ്.വ്യക്തികളുടെ മാനസാന്തരമാണ് അതി്‌ന്റെ ലകഷ്യം. പ്രൊട്ടസ്റ്റന്റുകാര്‍പോലും ജപമാലപ്രാര്‍ത്ഥനയുടെ മൂല്യംതിരിച്ചറിഞ്ഞിട്ടുണ്ട്.

    ജപമാല പ്രാര്‍ത്ഥന വിഗ്രഹാരാധനയാണെന്നാണ് മറ്റൊരു വിശ്വാസം. ഇതും തെറ്റാണ്. ജപമാലയിലൂടെ ക്രിസ്തുവിന്റെ ജീവിതത്തെയാണ് നാം ധ്യാനിക്കുന്നത്. നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ മാതാവിനെ ആരാധിക്കുകയല്ലമാതാവിന്റെ മാധ്യസ്ഥം തേടുകയാണ് നാം ചെയ്യുന്നത്.

    ജപമാല ആഭരണമായിട്ടാണ് നാംഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട് അത് വ്യക്തിപരമായ ഒരു കാര്യമാണ്. അനാദരവോടെ ഉപയോഗിക്കേണ്ടതല്ല ജപമാലയെന്നത് സത്യം. പക്ഷേ അത് ധരിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. പൂജ്യവസ്തുക്കള്‍ ആദരവോടെ ഉപയോഗിക്കണമെന്നാണ് കാനോന്‍ നിയമം 1171 ഓര്‍മ്മിപ്പിക്കുന്നത്. കഴുത്തിലോ കൈയിലോ മാതാവിനോടുള്ളസ്‌നേഹബഹുമാനങ്ങള്‍ കൊണ്ട് കൊന്ത ധരിക്കുന്നത് ഒരിക്കലും തെറ്റാകുന്നില്ല.

    ജപമാല ബൈബിളധിഷ്ഠിതമല്ലെന്നാണ് മറ്റൊരു ധാരണ. ഇതും തെറ്റാണ്. ജപമാലയില്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനകളെല്ലാം ബൈബിള്‍ അധിഷ്ഠിതമാണ്.സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന മത്തായി 6:9-13 ല്‍ നിന്നാണ്. നന്മ നിറഞ്ഞമറിയമേ എന്നത് ലൂക്ക 1:28, ലൂക്ക 1:42 ല്‍ നിന്നും.

    ജപമാലയിലെ രഹസ്യങ്ങളും ബൈബിള്‍ അധിഷ്ഠിതം തന്നെയാണ്.

    അതുകൊണ്ട് ജപമാലയ്‌ക്കെതിരെയുളള ആരോപണങ്ങള്‍ വിശ്വസിക്കാതെ അതിലെ നന്മകള്‍ വിശ്വസിച്ച് ആത്മീയജീവിതം കെട്ടിപ്പടുക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!