സകലക്ഷുദ്രങ്ങളില്‍ നിന്നും ആഭിചാരകര്‍മ്മങ്ങളില്‍ നിന്നും രക്ഷനേടണോ.. ഈ പ്രാര്‍ത്ഥന ചൊല്ലൂ

ദൈവത്തിന്റെ ആത്മാവേ, പിതാവായ ദൈവമേ, പുത്രനായ ദൈവമേ ,പരിശുദ്ധാത്മാവായ ദൈവമേ, മറിയമേ, മാലാഖമാരേ, മുഖ്യദൂതന്മാരേ, സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്മാരേ എന്റെ മേല്‍ ഇറങ്ങിവരണമേ. കര്‍ത്താവേ എന്നെ ശുദ്ധീകരിക്കണമേ. രൂപപ്പെടുത്തണമേ. അങ്ങയെ കൊണ്ട് എന്നെ നിറയ്ക്കണമേ. എന്നെ ഉപയോഗിക്കണമേ. തിന്മയില്‍ നിന്നുള്ള സകല സമ്മര്‍ദ്ദവും എന്നില്‍ നിന്നകറ്റണമേ. അവയെ നശിപ്പിക്കണമേ. തകര്‍ക്കണമേ. അങ്ങനെ ഞാന്‍ ആരോഗ്യമുള്ളവനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവനും ആകട്ടെ.

സകല ക്ഷുദ്രവും മന്ത്രവാദവും ആഭിചാരവും കൂടോത്രവും ദൃഷ്ടിദോഷവും പൈശാചിക ആക്രമണങ്ങളും പീഡനങ്ങളും ബാധകളും എന്നില്‍ നിന്ന് ദൂരെ അകറ്റണമേ. തിന്മയും പാപകരവുമായ സകലതും അസൂയ, ചതി, വഞ്ചന, ശാരീരികവും മാനസികവും ധാര്‍മ്മികവും ആത്മീയവും പൈശാചികവുമായ സകല രോഗങ്ങളും എന്നില്‍ നിന്ന് അകറ്റണമേ. ഈ തിന്മകളെയെല്ലാം നരകത്തില്‍ അഗ്നിയാക്കണമേ. അവര്‍ പിന്നീട് ഒരിക്കലും എന്നെയോ ലോകത്തുള്ള ഏതെങ്കിലും ഒരു സൃഷ്ടിയെയോ തൊടാതിരിക്കട്ടെ.

സര്‍വ്വശക്തനായ ദൈവത്തിന്റെ ശക്തിയാലും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിലും പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയാലും എന്നെ ശല്യപ്പെടുത്തുന്ന സകല അധികാരങ്ങളോടും ഞാന്‍ കല്പിക്കുന്നു. എന്നെന്നേക്കുമായി എന്നെ വിട്ടുപോയി നിത്യനരകത്തില്‍ ബന്ധിതമാവുക. വിശുദ്ധ മിഖായേലും ഗബ്രിയേലും റാഫേലും ഞങ്ങളുടെ കാവല്‍മാലാഖമാരും അവരെ അവിടെ തടവിലാക്കുകയും അമലോത്ഭവ മറിയത്തിന്റെ കാല്‍ക്കീഴില്‍ അവര്‍ തകര്‍ക്കപ്പെടുകയും ചെയ്യട്ടെ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.