ആര്‍എസ് എസുമായി സംവാദത്തിന് പൂനെയിലെ കത്തോലിക്കാസഭ

പൂനൈ: ആര്‍എസ് എസുമായുള്ള സംവാദത്തിന് പുനൈയിലെ കത്തോലിക്കാസഭ. ശ്രീപതി ശാസ്ത്രീ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സിന്റെ ത്രൈമാസിക സോഷ്യല്‍സയന്‍സ് ജേര്‍ണലിന്റെ പ്രകാശന ചടങ്ങില്‍ പൂനൈ ബിഷപ് തോമസ് ഡാബ്രെ പങ്കെടുത്തിരുന്നു. ജേര്‍ണലില്‍ രണ്ടുപേജ് സന്ദേശം നല്കിയത് ബിഷപ് തോമസാണ്. ഇതിന് പുറമെ പ്രകാശനചടങ്ങിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.

ആര്‍എസ്എസുമായി സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്. നാഗ്പ്പൂര്‍ ആര്‍ച്ച് ബിഷപ് അബ്രഹാം വിരുതുകുളങ്ങര ഇത്തരത്തിലുള്ളസംവാദം ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹം കാലമാകുന്നതിന് മുമ്പേ കടന്നുപോയിഅതിന് ശേഷം പ്രത്യേകമായി ഒന്നും സംഭവിച്ചിട്ടില്ല. ബിഷപ് തോമസ് പറഞ്ഞു.

ആര്‍എസ് എസ് ഐഡിയോളജിയുടെ മുഖ്യകേന്ദ്രം പൂനെയാണ്. അവരും കത്തോലിക്കാസഭയും തമ്മിലുള്ള ഇടനിലബന്ധത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ആര്‍എസ്എസുമായി വ്യക്തിപരമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. ബിഷപ് തോമസ് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.