തിരുഹൃദയ വണക്കമാസം നാളെ മുതല്‍ മരിയന്‍പത്രത്തില്‍

മാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട മെയ്മാസം നമ്മെ കടന്നുപോയിരിക്കുന്നു. ഇപ്പോഴിതാ ജൂണ്‍മാസത്തിന്റെ പടിവാതില്ക്കലാണ് നാം.

ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രത്യേകവണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് ഇത്. തിരുഹൃദയഭക്തിയില്‍ കൂടുതല്‍ ആഴപ്പെടാനുളള അവസരം. മാതാവിന്റെ വണക്കമാസം പോലെ തന്നെ ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കമാസവും നമ്മുടെ ആ്ത്മീയജീവിതത്തിന്റെ പ്രധാനഭാഗമാണ്.

പ്രിയവായനക്കാര്‍ക്കായി ഇന്നുമുതല്‍ മരിയന്‍ പത്രത്തില് തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്.

പ്രിയ വായനക്കാരോട് ഒരു അപേക്ഷ, ഈ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഷെയര്‍ ചെയ്യുമല്ലോ. നമുക്ക പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചുകൊണ്ട് ആ്ത്മീയമായി വളരാന്‍ ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.