സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടണോ, ഇതാ വിശുദ്ധ അന്തോനീസിന്റെ ചെറിയൊരു പ്രാര്‍ത്ഥന

സാത്താന്റെ പീഡകള്‍ക്ക് വിധേയയായി ജീവിച്ചിരുന്ന ഒരു സ്ത്രീ തന്റെ വിഷമതകള്‍ പറയുവാനായി ഒരിക്കല്‍ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ അടുക്കലെത്തി. സാത്താന്‍ വച്ചുനീട്ടുന്ന പ്രലോഭനങ്ങളില്‍ വീണുപോകുന്നതായിരുന്നു ആ സ്ത്രീയുടെ പ്രകൃതം. തനിക്ക് ഈ അവസ്ഥയില്‍ നിന്ന് മോചനം വേണമെന്ന് ആ സ്ത്രീ ആഗ്രഹിച്ചിരുന്നു. അവരുടെ ആത്മാര്‍ത്ഥതയും എന്നാല്‍ പാപത്തില്‍ വീണുപോകുന്ന ബലഹീനതയും മനസ്സിലാക്കിയ വിശുദ്ധ അന്തോനീസ് ഒരു പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തു. വളരെ ലളിതവും ഹ്രസ്വവുമാണ് ആ പ്രാര്‍ത്ഥന

ഇതാ കര്‍ത്താവിന്റെ കുരിശ്, യൂദാ ഗോത്രത്തിലെ സിംഹമായവന്‍, ദാവീദ് വംശജന്‍, അവന്‍ എല്ലാറ്റിനെയും പരാജയപ്പെടുത്തിയവനാണ്. അവന്റെ നാമത്തില്‍ ഞാന്‍ കല്പിക്കുന്നു എല്ലാ തിന്മയുടെ ശക്തികളും അകന്നുപോകട്ടെ.

ഇന്ന് ഭൂതോച്ചാടന വേളയിലും ഈ ചെറിയ പ്രാര്‍ത്ഥന ഉപയോഗിക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.