“സാത്താന്‍ ലോകത്തില്‍ അഴിഞ്ഞാടുന്നു, പ്രാര്‍ത്ഥന മാത്രം ശരണം” ഒരു ഭൂതോച്ചാടകന്റെ കുറിപ്പ്

ലോകത്തില്‍ സാത്താന്‍ അഴിഞ്ഞാടുകയാണെന്നും അമേരിക്കയില്‍ ഇപ്പോള്‍ ദേവാലയങ്ങള്‍ക്കും വിശുദ്ധ രൂപങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ സാത്താന്റെ വിളയാട്ടമാണെന്നും ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി എഴുതിയ ഒരു കുറിപ്പില്‍ പറയുന്നു, ലോകത്തിന്റെ രാജകുമാരനായസാത്താന്‍ തന്റെ ലക്ഷ്യം രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ നടപ്പിലാക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് തുറന്ന യുദ്ധമായി മാറിയിരിക്കുന്നു.

വിശുദ്ധ രൂപങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ദൈവികനിയമങ്ങളെ അവന്‍ തകിടം മറിക്കുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് കത്തോലിക്കാസഭയോടുള്ള അവന്റെ വെറുപ്പും വിദ്വേഷവും. ദേവാലയങ്ങള്‍ക്ക് തീ കൊളുത്തുമ്പോള്‍ ആ വെറുപ്പ് മൂര്‍ത്തിമരൂപം കൈവരിക്കുന്നു.

സാത്താന്റെ മറ്റൊരു പ്രകടമായ തെളിവ് അക്രമവും മരണവുമാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ നോക്കുക. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍.മരണങ്ങള്‍.. സാത്താന്റെ ആക്രമം മുമ്പെത്തെക്കാളുമേറെ ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുകയാണെന്ന് തന്റെ ഗ്രൂപ്പിലുള്ള ഒരു വ്യക്തിക്ക് ലഭിച്ച ദര്‍ശനത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അച്ചന്‍ പറയുന്നു.

ഈ അവസരത്തില്‍ നമുക്ക് ചെയ്യാനുള്ളത് നമ്മുടെ ആയുധങ്ങള്‍ എടുത്തു പോരാടുക എന്നതാണ്. പ്രാര്‍ത്ഥനയാണ് നമ്മുടെ അടിസ്ഥാനപരമായ ആയുധം. അതില്‍ ഏറ്റവും ശക്തമായത് ജപമാലയാണ്. പരിശുദ്ധ അമ്മയെ സാത്താന് ഭയമാണ്. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യസ്വീകരണവുമാണ് മറ്റ് രണ്ട് മാര്‍ഗ്ഗങ്ങള്‍. ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെയും സാത്താന്‍ ഭയക്കുന്നു.

അവസാനമായി ഡെലിവെറന്‍സ് പ്രാര്‍ത്ഥനകള്‍ ദിവസവും ചൊല്ലുക. നമുക്കുവേണ്ടിയും നമ്മള്‍ ആയിരിക്കുന്ന ശുശ്രൂഷകള്‍ക്കുവേണ്ടിയും വൈദികര്‍ക്കുവേണ്ടിയും. അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.

ആത്യന്തിക വിജയം ക്രിസ്തുവിന്റേതായിരിക്കുമെന്നും അച്ചന്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.