തിരുസഭയിൽ എല്ലാവരും വിശുദ്ധർ ആകാൻ വിളിയ്ക്കപ്പെട്ടിരിക്കുന്നു.(ഭാഗം 11)


തിരുസഭയിൽ ഒരാൾ മാമ്മോദീസ സ്വീകരിക്കുന്നത് വിശുദ്ധൻ/ വിശുദ്ധ ആകാൻ വേണ്ടിയാണ്. ആദിമസഭയ്ക്ക് ഈ ഉറച്ച ബോധ്യം ഉണ്ടായിരുന്നു. മാമ്മോദീസ സ്വീകരിച്ചവർ വിശുദ്ധ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നതുകൊണ്ട് ആദിമസഭ വിശുദ്ധരുടെ സമൂഹം എന്നാണ് അറിയപ്പെട്ടിരുന്നതും. വിശുദ്ധപൗലോസിൻ്റെയും മറ്റും ലേഖനങ്ങളിൽ നാം അതു കാണുന്നുണ്ടല്ലോ. മാമ്മോദീസ സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം അവരെക്കുറിച്ചുള്ള ദൈവഹിതം വിശുദ്ധരായി തീരുക (1തെസ4:3), സ്നേഹത്തിൽ പരിശുദ്ധരായി തീരുക (എഫേ1:4) എന്നതാണെന്ന് വിശുദ്ധൻ പഠിപ്പിക്കുന്നുണ്ട്.

പലവിധ കാരണങ്ങൾ കൊണ്ട് 4-ാം നൂറ്റാണ്ട് മുതൽ സഭയ്ക്ക് ഏതാണ്ട് കൈമോശം വന്നു എന്ന്‌ തോന്നിപ്പോയ ഈ ബോധ്യം രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശക്തമായി തിരിച്ചു വന്നിരിക്കുന്നതാണ് തിരുസഭ അഞ്ചാം അദ്ധ്യായം. ഏതെങ്കിലും ചില പ്രത്യേക ജീവിതാന്തസ്സുകളിൽ ഉള്ളവർ മാത്രം വിശുദ്ധർ ആയിരുന്നാൽ മതി, അവർക്കേ അത് സാധ്യമാവൂ എന്നൊക്കെയുള്ള തെറ്റിദ്ധാരങ്ങൾ തൂത്തെറിയുവാൻ പര്യാപ്തമാണ് ഈ അദ്ധ്യായം. ഏറെ ശ്രേഷ്ഠമായി അറിയപ്പെടുന്ന ട്രൻ്റ് കൗൺസിലിലോ ഒന്നാം വത്തിക്കാൻ കൗൺസിലിലോ ഒന്നും വരാത്ത വിപ്ലവകരമായ ഈ പ്രബോധനങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ അനുപമമായ സൗന്ദര്യം ഉയർത്തി കാട്ടുന്നതാണ്.

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ എത്രമാത്രം പരിശുദ്ധാത്മനിയന്ത്രിതമാണ്, ഈ കാലഘട്ടത്തിന് എത്രമാത്രം ആവശ്യമാണ് എന്നതിന് ഒന്നാം തരം തെളിവാണ് ഈ അദ്ധ്യായം. 
തിരുസഭയിൽ എല്ലാ ജീവിതാന്തസ്സിലും പെട്ടവർ, സഭയിലെ ഓരോ വിശ്വാസിയും നിർബന്ധമായും വായിച്ചിരിക്കേണ്ട, വായിച്ച് ഹൃദിസ്ഥമാക്കേണ്ട ഈ പഠനങ്ങൾ ആത്മാർത്ഥതയോടെ നമുക്ക് സ്വീകരിയ്ക്കാം. പലവിധത്തിലുള്ള പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിൽ താൻ ക്രിസ്ത്യാനിയായത് വിശുദ്ധർ ആകാൻ വേണ്ടിയാണ് എന്ന് മറന്നു പോയിരിക്കുന്ന

ഓരോരുത്തർക്കുമുള്ള ഉണർത്തുപാട്ടാകട്ടെ ഈ പ്രബോധനങ്ങൾ.
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രയോജനെപ്പെടുത്തുക.
https://youtu.be/SEl8N3q4wLYമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.