ശുശ്രൂഷകയായ പരിശുദ്ധ മറിയം

മാതാവിന്റെ എട്ടുനോമ്പ്- നാലാം ദിവസം 

ഇന്ന് നമ്മൾ കണ്ടുമുട്ടുന്നത് ശുശ്രൂഷിക്കപെടുന്നതിനേക്കാൾ ശുശ്രൂഷിക്കാൻ  ആഗ്രഹിച്ച പരിശുദ്ധ അമ്മയെയാണ്..ഗർഭിണിയായ എലിസബത്തു പുണ്യവതിയെ സന്ദർശിച്ചു..ഒരു മടിയും കൂടാതെ അവൾക്കു ശുശ്രൂഷ ചെയ്യുന്ന പരിശുദ്ധ അമ്മ.  പ്രിയപ്പെട്ടവരേ, നമ്മുടെ ഒക്കെ ജീവിതത്തിൽ വിവിധ മേഖലകിൽ കൂടി കടന്നു പോകുമ്പോൾ.. നാമൊക്കെ ആഗ്രഹിക്കുന്നത് എന്താണ്.. അല്ലെങ്കിൽ എറ്റവും കൂടുതൽ പരാതികൾ പറയുന്നത് എന്തിനെ പറ്റിയാണ്.. അത് ഈ ” ശുശ്രൂഷ ” യെ പറ്റിയല്ലേ….. “Caring”….

കൊടുക്കാൻ ഒരുപാടു മടിയുള്ളതും വാങ്ങിക്കാൻ ഒരുപാടു ആഗ്രഹിക്കുന്നതമായ ഒന്നാണ്.. നമ്മെ സ്നേഹിക്കുന്നവരുടെ കാര്യത്തിലും ഈ caring നമുക്കു കിട്ടുന്നത് കുറഞ്ഞു പോകുമ്പോഴല്ലേ.. പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കപെടുക.. പലപ്പോഴും മറ്റുള്ളവർക് വേണ്ടി നിസ്വാർത്ഥമായി ഈ ശുശ്രൂഷ ചെയ്യാനും.. മറ്റുള്ളവരെ പരിഗണിക്കാനും  മടിച്ചു നില്ക്കുന്നിടത്താണ്.ശുശ്രൂഷിക്കപ്പെടുന്നതിനേക്കാൾ ശുശ്രൂഷിക്കാൻ പഠിപ്പിച്ച നസ്രായനും ആ പാഠം ജീവിതത്തിൽ പകർത്തിയ അവന്റെ അമ്മയും നമുക്കു മുന്നിൽ വലിയ മാതൃകകൾ ആകുന്നത്.

നസ്രായന്റെ അമ്മയ്ക്കു നാലു   റോസാ പുഷ്പങ്ങൾ സമ്മാനമായി  നൽകാം( 4  നന്മ നിറഞ്ഞ മറിയം ചൊല്ലുക )

ഫാ. അനീഷ്‌കരിമാലൂർ മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.