ലൈംഗിക പ്രലോഭനമുണ്ടാകുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക

മനുഷ്യരുടെ ഏറ്റവും വലിയ പ്രലോഭനങ്ങള്‍ ശരീരവുമായി ബന്ധപ്പെട്ടുള്ളതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനം ലൈംഗികപ്രലോഭനങ്ങളാണ്. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന വികാരം ഇതുതന്നെയായതുകൊണ്ടാവാം പലരും ഇതില്‍ തട്ടി തെന്നിവീഴുന്നത്.

എന്നാല്‍ ലൈംഗികപ്രലോഭനമുണ്ടാകുമ്പോള്‍ നാം ചില ചോദ്യങ്ങള്‍ നമ്മോട്തന്നെ ചോദിക്കണമെന്നാണ് മുന്‍ പോണ്‍ സ്റ്റാറും ഇപ്പോള്‍ സുവിശേഷവേലയില്‍ മുഴുകിയിരിക്കുന്ന വ്യക്തിയുമായ ബ്രിട്ടിനി ദെലാ മോറ പറയുന്നത്.

ഒന്നാമതായി ഇത്തരമൊരു പ്രലോഭനമുണ്ടാകുമ്പോള്‍ നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം ഇതു മൂലം ദൈവമഹത്വം ഉണ്ടാകുമോയെന്നതാണ്, ദൈവം മഹത്വപ്പെടാത്ത ഒരു പ്രവൃത്തിയും നാം ചെയ്യരുത്.

രണ്ടാമത്തെ ചോദ്യം ഈ പ്രലോഭനം, ഈ തോന്നല്‍ എന്റെ അഭിഷേകത്തെ ബാധിക്കുമോയെന്നതാണ്. അഭിഷേകം നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും നാം ചെയ്യാതിരിക്കുക.

ജീവിതപങ്കാളിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമോയെന്നതാണ് മൂന്നാമത് ചോദ്യം. പല ലൈംഗികപ്രലോഭനങ്ങളും ദാമ്പത്യവിശ്വസ്തതയ്ക്ക് വിരുദ്ധമായതിനാലാണ് ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകുന്നത്.

ഈ ചോദ്യങ്ങള്‍ക്ക് കിട്ടുന്ന സത്യസന്ധമായ ഉത്തരത്തിന് മുമ്പില്‍ നമ്മുടെ എല്ലാ ലൈംഗികപ്രലോഭനങ്ങളും ഇല്ലാതാകുമത്രെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.