ശിവഗംഗൈ രൂപതയ്ക്ക് പുതിയ മെത്രാന്‍: ഫാ. ലൂര്‍ദു ആനന്ദം

ചെന്നൈ: ശിവഗംഗൈ രൂപതയുടെ പുതിയ മെത്രാനായി ഫാ. ലൂര്‍ദു ആനന്ദത്തെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ശിവഗംഗൈ രൂപതയിലെ തിരുവരങ്ങ് സ്വദേശിയാണ് നിയുക്ത മെത്രാന്.

മധുര അരുൾ ആനന്ദർ കോളേജിൽനിന്ന് ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽനിന്ന് ദൈവശാസ്ത്രവും ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ (ജർമ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും നേടി. 1986 ഏപ്രിൽ 6ന് വൈദികനായി .നിലവില് ഹോളി റോസറി ഇടവക വികാരിയാണ്.

1987 ല് മധുരൈ അതിരൂപതയിൽ നിന്നും വിഭജിക്കപ്പെട്ടതാണ് ശിവഗംഗൈ രൂപത. 1,90,386 വിശ്വാസികളാണ് രൂപതയിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.