ലാളിത്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ. ക്രിസ്തുവിന്റെ ജനനത്തിന് പുല്‍ക്കൂട് വേദിയായതു അത്തരമൊരു സന്ദേശമാണ് നമുക്ക് നല്കുന്നത്. എന്നാല്‍ ഈ ലാളിത്യംനാം വിസ്മരിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്ളിപ്പെരുന്നാളുകളും പള്ളിയുംമുതല്‍ വീടും വീടുമായി ബന്ധപ്പെട്ട ആഘോഷങ്ങളും വരെ എത്രയോ അധികമായ ആഡംബരങ്ങളും ആഘോഷങ്ങളുമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണ് പരിശുദ്ധഅമ്മ നല്കിയ സന്ദേശത്തിന്റെ പ്രസക്തി ഒരിക്കല്‍കൂടി ഓര്‍മ്മിക്കേണ്ടത്.
ലോകത്തിന് വേണ്ടിയുളള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ മാതാവ് ഓര്‍മ്മിപ്പിക്കന്നത് ലാളിത്യം ഉണ്ടായിരിക്കണമെന്നാണ്.ആത്മീയതയില്‍ വളരാന്‍ നമ്മെ സഹായിക്കുന്നത് ലാളിത്യമായിരിക്കണമെന്ന്ാണ് ഇതിന്റെ അര്‍ത്ഥം.അതുപോലെ ലാളിത്യത്തിന് വേണ്ടി നാം പ്രാര്‍ത്ഥിക്കുകയും വേണം. മാതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. എല്ലാറ്റിനുമുപരിയായി ലാളിത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.
ഈ വാക്കുകള്‍ നമുക്ക് ശിരസാ വഹിക്കാം.ലാളിത്യത്തിന് വേണ്ടിയുള്ള ആഗ്രഹവും അതിന് വേണ്ടിയുളള ശ്രമവും പ്രാര്‍ത്ഥനയുടെ സഹായത്താല്‍ നമുക്ക് നേടാം. അങ്ങനെ ഈശോയ്ക്ക് കൂടുതല്‍ ഇഷ്ടമുള്ളവരായിത്തീരാം..