പാപം ചെയ്തിട്ടും പശ്ചാത്താപം തോന്നുന്നില്ലേ, എങ്കില്‍ ഇങ്ങനെ ചെയ്യൂ

പാപം ചെയ്യാത്തവരായി ആരുമില്ല. വലുതും ചെറുതുമായ നിരവധി പാപങ്ങള്‍ സന്ദര്‍ഭം അനുസരിച്ചും സാഹചര്യം അനുസരിച്ചും വ്യക്തിപരമായും ഒക്കെ നാം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നലെ ചെയ്ത പാപം തന്നെ നാം നാളെയും ആവര്‍ത്തിച്ചുവെന്നുമിരിക്കും.

പക്ഷേ ഇങ്ങനെ പാപം ആവര്‍ത്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പശ്ചാത്താപം തോന്നുന്നില്ലെങ്കില്‍ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. നമുക്ക് നമ്മുടെ പാപങ്ങളെയോര്‍ത്ത് കരയാനുള്ള മനസ്ഥിതി ഉണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ ആത്മാവിന്‌റെ അവസ്ഥ ശോചനീയമാണ്.

വിശുദ്ധര്‍ തങ്ങളുടെപാപങ്ങളെ പ്രതി പശ്ചാത്തപിച്ചിരുന്നവരായിരുന്നു. കണ്ണീരൊഴുക്കിയവരായിരുന്നു. പക്ഷേ നമ്മുടെ അവസ്ഥ ഇതില്‍ നിന്നും ഭിന്നമാണ്.ന ാം പാപം ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നാല്‍ നമുക്ക് അതില്‍ തെറ്റുണ്ടെന്ന ചിന്തയില്ല.

ഇത്തരം അവസരങ്ങളില്‍ നാം ദൈവകൃപ യില്‍ കൂടുതലായി വളരണം, ദൈവകൃപയ്ക്കായി യാചിക്കണം, പാപബോധവും പശ്ചാത്താപവും നല്കണമേയെന്ന് നാം ഇടവിടാതെ പ്രാര്‍ത്ഥിക്കണം. പാപത്തില്‍ ജീവിച്ച ഒരു മകന്റെ നല്ലവഴിക്ക് വേണ്ടി ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച ഒരമ്മയെക്കുറിച്ച് നമുക്കറിയാം. വിശുദ്ധ മോണിക്കയും ആഗസ്തിനോസുമാണ് അത്. അപ്പോള്‍ നാം എത്രയോ അധികമായി നമ്മുടെ പാപങ്ങള്‍ക്ക് പശ്ചാത്താപം ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

ഓ എന്റെ ഈശോയേ ആത്മാക്കളുടെ സ്‌നേഹിതാ എന്റെ സ്‌നേഹനാഥാ, എന്റെ പാപങ്ങളെപ്രതി പശ്ചാത്തപിക്കാനുള്ള കൃപ എ നിക്ക് നല്കണമേ. ആത്മാര്‍ത്ഥമായ പാപബോധം നല്കണമേ. വീണ്ടും പാപം ചെയ്യാതിരിക്കാനുള്ള വലിയ കൃപ എനിക്ക് നല്കണമേ. ഇങ്ങനെ തുടര്‍ച്ചയായി നമുക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.