സത്യസന്ധനാകൂ, ജീവിതം സുരക്ഷിതമാക്കൂ വചനം പറയുന്നു

സത്യസന്ധനാകാന്‍ പലരും മടിക്കുന്നകാലമാണ് ഇത്. കാരണം സത്യസന്ധമായി സംസാരിച്ചാല്‍,പെരുമാറിയാല്‍,ജീവിച്ചാല്‍ പല നഷ്ടങ്ങളും ഉണ്ടാവുമെന്നാണ് ധാരണ. ഒന്നു കണ്ണടച്ചാല്‍, ഒരു വാക്ക് മാറ്റിപ്പറഞ്ഞാല്‍, ഒരു നുണപറഞ്ഞാല്‍ പല ലാഭങ്ങളും ഉണ്ടാവും. ലാഭത്തിന്റെയും നേട്ടങ്ങളുടെയും പിന്നാലെ പായുന്നവര്‍ ഈ വചനമാണ് വിസ്മരിച്ചുകളയുന്നത്. സത്യസന്ധന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ്,വഴി പിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.( സുഭാ 10:9)

ദുഷ്ടന്മാര്‍ അക്രമം മൂടിവയ്ക്കുമെന്നും നീതിമാന്മാരുടെ അധരം ജീവന്റെ ഉറവയാണെന്നും തുടര്‍ന്നുള്ള വചനം പറയുന്നു. നമുക്ക് സത്യസന്ധതയോടെ ജീവിക്കാം. നി്ങ്ങളുടെ ഉത്തരം അതെയെന്നോ അല്ലായെന്നോ മാത്രമാവട്ടെയെന്നാണല്ലോബൈബിള്‍ പറയുന്നത്. ഇതിനപ്പുറമുള്ളതെല്ലാം അസത്യമാണ്.

ആയതിനാല്‍ നമുക്ക് ഇനിയെങ്കിലും സത്യസന്ധതയില്‍ ജീവിക്കാം. പെരുമാറാം..സംസാരിക്കാം. ദൈവം നമ്മുടെ മാര്‍ഗ്ഗം സുരക്ഷിതമാക്കും. തീര്‍ച്ച.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.