പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ചുവരെഴുത്തുമായി ഒരു കന്യാസ്ത്രീ


സിന്‍സിനാറ്റി: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പ്രക്ഷോഭങ്ങള്‍ തുടരുമ്പോള്‍ പ്രക്ഷോഭകാരികള്‍ക്ക് സ്‌നേഹത്തിന്റെ സന്ദേശവുമായി ഇതാ ഒരു കന്യാസ്ത്രീ. തന്റെ മഠത്തിന്റെ ചുവരുകളിലാണ് പ്രക്ഷോഭകാരികള്‍ക്കായി ഈ കന്യാസ്ത്രീ സ്‌നേഹത്തിന്റെ സന്ദേശം എഴുതിയത്. ദൈവം സ്‌നേഹമാകുന്നു, മനസ്സ് മാറുമ്പോള്‍ ലോകം മാറും തുടങ്ങിയ സന്ദേശങ്ങളാണ് ചുവരില്‍ എഴുതിയത്.

കോവണിയില്‍ കയറിനിന്നായിരുന്നു സിസ്റ്ററുടെ എഴുത്ത്. രണ്ടു കെട്ടിടങ്ങളിലെ ചുവരുകളിലാണ് എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങള്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മനോഭാവം ഉണ്ടാക്കുമെന്നാണ് കന്യാസ്ത്രീകളുടെ പ്രതീക്ഷ. കോവണിയില്‍ കയറിനിന്നുകൊണ്ടുള്ള ഈ ചുവരെഴുത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലമായി മാറിയിരിക്കുകയാണ്.

ഇതേ കന്യാസ്ത്രീ പ്രക്ഷോഭകാരികള്‍ കടന്നുപോകുമ്പോള്‍ ജപമാല ചൊല്ലി വഴിയരികില്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.