നമുക്ക് വ്യാകുലമാതാവിന്റെ കൈകളിലേക്ക് നമ്മുടെ ജീവിതങ്ങളെ മുഴുവന്‍ സമര്‍പ്പിക്കാം. മാതാവിനോടുള്ള നമ്മുടെ ബന്ധം ദൃഢമാക്കാനുള്ള അവസരം കൂടിയാണ്ഒക്ടോബർ . അതുകൊണ്ട് ഈ മാസം നമുക്ക് വ്യാകുലമാതാവിനോടുളള ഭക്തിയില്‍ കൂടുതല്‍ വളരാന്‍ ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
വേദനകളെ നിര്‍ദ്ദിഷ്ടകാര്യങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുക
അനുദിനജീവിതത്തില്‍ നാം ഒരുപാട് വേദനകള്‍ സഹിക്കുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നുപോലുമുള്ള തിക്താനുഭവങ്ങള്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒന്നുപോലെ വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വേദനകളെയെല്ലാം നാം വെറുതെ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്. ഇഷ്ടമില്ലാതെയും പരിഭവം പറഞ്ഞും നാം വേദനകള്‍ സഹിക്കുന്നു. പക്ഷേ ഈ സഹനങ്ങള്‍ക്കെല്ലാം മൂല്യമുണ്ട്. നാം അനുഭവിക്കുന്ന ഈ സഹനങ്ങളെയെല്ലാം ഒരു നിര്‍ദ്ദിഷ്ടലക്ഷ്യത്തിന് വേണ്ടി സമര്‍പ്പിക്കുക.
സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുക
സങ്കടങ്ങള്‍ പോലെതന്നെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും ചെയ്യുക. സന്തോഷകരമായ അനുഭവങ്ങളുടെ പേരില്‍ നാം മാതാവിന് നന്ദി പറയുക. നന്മ നിറഞ്ഞ മറിയമേ ചൊല്ലുക
മറ്റൊരാളുടെ സഹനങ്ങളില്‍ പങ്കാളിയാകുക
ശിമയോനെപോലെ മറ്റുള്ളവരുടെ സഹനങ്ങളില്‍ പങ്കാളിയാകുക. അവരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കുക.
ദു:ഖത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുക
ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുക. ഓരോ ദിവസവും മാതാവിന്റെ ഏഴു ദു:ഖങ്ങളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ധ്യാനിക്കുക.
ദാനധര്‍മ്മം നടത്തുക
മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുക. വിധവയുടെ ചില്ലിക്കാശുപോലെയുള്ള പങ്കുവയ്ക്കലുകള്‍ പോലും വളരെ വലുതാണ്.
മാതാവിനോടുള്ള വണക്കത്തിനായി അള്‍ത്താര ഒരുക്കുക
മാതാവിന്റെ രൂപം പ്രത്യേകമായി അലങ്കരിക്കുകയും രൂപം വീട്ടിലെ പ്രധാനഭാഗത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുക
മരിയന്‍ഗീതങ്ങള്‍ കേള്‍ക്കുക
മാതാവിനെക്കുറിച്ചുളള ഭക്തിഗാനങ്ങള്‍ കേള്‍ക്കുക.