ആത്മീയപോരാട്ടത്തില്‍ വിജയിക്കണമെന്നുണ്ടോ എങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

ശരിക്കും ഈ ലോകത്തിലെ ശക്തികളോടല്ല നാം പോരാടിക്കൊണ്ടിരിക്കുന്നത്. മറിച്ച് അന്ധകാരശക്തികളോടാണ്. ഈ പോരാട്ടങ്ങള്‍ ആരോഗപ്രശ്‌നങ്ങളാകാം, സാമ്പത്തികബുദ്ധിമുട്ടുകളാകാം, രാഷ്ട്രീയസംഘര്‍ഷങ്ങളാകാം. വെല്ലുവിളികളും പ്രതിസന്ധികളും ഏതുമായിരുന്നുകൊള്ളട്ടെ, അവയോടെല്ലാമുള്ള പോരാട്ടത്തില്‍ ജയിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെങ്കില്‍ അതിനൊന്നേ മാര്‍ഗ്ഗമുള്ളൂ പരിശുദ്ധ അമ്മയെ കൂട്ടുപിടിക്കുക.

കാരണം മറിയത്തിലൂടെ ഈശോയിലേക്ക് എന്നതാണ് നമ്മുടെ മുദ്രാവാക്യം. മാതാവുമായുള്ള അടുത്തബന്ധം പുലര്‍ത്തിയാല്‍ മാത്രമേ നാരകീയശക്തികളോടുള്ള പോരാട്ടത്തില്‍ നമുക്ക ജയിക്കാനാവൂ. മാക്‌സിമില്യന്‍ കോള്‍ബെയെപോലെയുള്ള പല വിശുദ്ധര്‍ ഇക്കാര്യം സ്വജീവിതത്തില്‍ തിരിച്ചറിഞ്ഞവരായിരുന്നു. ആത്മീയപോരാട്ടത്തില്‍ മാതാവ് നമ്മെ രക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ചെയ്യേണ്ടതായ ഒരു മാര്‍ഗ്ഗമുണ്ട്.

നാം നമ്മെതന്നെ പൂര്‍ണ്ണമായും മാതാവിന് വിട്ടുകൊടുക്കുക,സമര്‍പ്പിക്കുക. തനിക്ക് പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ഒരാളെയും തള്ളിക്കളയാനോ അപകടത്തില്‍പെടുത്താനോ മാതാവിന് സാധിക്കുകയില്ല. അതുകൊണ്ട് നമുക്ക് നമ്മെ പൂര്‍ണ്ണമായും മാതാവിന് സമര്‍പ്പിച്ചുകൊടുക്കാം.

ജോലിയെ,കുടുംബത്തെ, പ്രിയപ്പെട്ടവരെയെല്ലാം മാതാവിന് സമര്‍പ്പിക്കാം. മാതാവ് നമ്മുക്കുവേണ്ടി പട പൊരുതും. നമ്മെരക്ഷിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.