സിസ്റ്റര്‍ ജയ്സിന്‍റെ സംസ്കാരം ഇന്ന്


ജഗദല്‍പ്പൂര്‍:ജഗദല്‍പ്പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലം പറമ്പില്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ സിസ്റ്റര്‍ ജയ്‌സിന്റെ സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ജഗദല്‍പ്പൂര്‍ ബിഷപസ് സെമിത്തേരിയില്‍ നടക്കും. വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ വാഹനം അപകടത്തില്‍പെട്ടത്. ബിഷപ്പും വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരും ഇപ്പോള്‍ ചികിത്സയിലാണ്.

ദീനബന്ധു സഭാംഗമായ സിസ്റ്റര്‍ ജയ്‌സ് കാസര്‍ഗോഡ് കണ്ണിവയല്‍ സ്വദേശിനിയാണ്. മാതാപിതാക്കള്‍ മടുക്കാങ്കല്‍ ജോസഫും പരേതയായ ഏലിയാമ്മയും.





മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.