തിരുവനന്തപുരം: ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഉ്ത്തരവിനെ തുടര്‍ന്ന് സിസ്റ്റര്‍ സെഫി താല്ക്കാലികമായി ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ജയില്‍ മേധാവികള്‍ക്ക കൈമാറുകയും ജാമ്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്ന് സിസ്റ്റര്‍ സെഫിക്ക് പുറത്തിറങ്ങാനായത്.
എന്നാല്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഫാ.തോമസ് കോട്ടൂരിന് പുറത്തിറങ്ങാനായില്ല.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇന്ന് പുറത്തിറ്ങ്ങാനായേക്കും.