ശ്രീകാകുളത്തിന് പുതിയ മെത്രാന്‍


ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. വിജയകുമാറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ റീജനല്‍ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു ഫാ. വിജയകുമാര്‍.

ബിഷപ് ഇന്നയ്യ ചിന്ന രാജിവച്ചതോടെ2018 ഡിസംബര്‍ 12മുതല്‍ ശ്രീകാകുളം രൂപതയ്ക്ക് ഇടയനില്ലായിരുന്നു. ഈ സ്ഥാനത്തേക്കാണ് വിജയകുമാര്‍ നിയമിതനായിരിക്കുന്നത്.

വിശാഖപ്പട്ടണം രൂപതയില്‍ നിന്ന് വേര്‍പെട്ടാണ് ശ്രീകാകുളം രൂപതയുടെ പിറവി. 1993 ല്‍ ആണ് രൂപത ജന്മമെടുത്തത്. വിശാഖപ്പട്ടണം ഇപ്പോള്‍ അതിരൂപതയാണ്. 35000 കത്തോലിക്കരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. 14 ഇടവകകളും ഉണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.