നൊവേന ഫലദായകമാകണോ? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് കേള്‍ക്കൂ

ജീവിതത്തില്‍ ഒരിക്കലെങ്കിലും നൊവേന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ ആ പ്രാര്‍ത്ഥനകളിലൊക്കെ നാം പങ്കെടുത്തത് ദൈവത്തിനു പ്രീതികരവും വിശുദ്ധരെ ആദരിച്ചുകൊണ്ടുള്ളതുമായിരുന്നോ? ഏതെങ്കിലും കാര്യസാധ്യത്തിന് വേണ്ടി മാത്രമായിരിക്കരുത് നൊവേന പ്രാര്‍ത്ഥന ചൊല്ലേണ്ടത്. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഇക്കാര്യത്തില്‍ ശ്രദ്ധേയമായ ചില നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. അവ ഏതെന്ന് മനസ്സിലാക്കുന്നതും അത് അനുസരിച്ച് നൊവേന പ്രാര്‍ത്ഥനകളില്‍ ഇനിയെങ്കിലും പങ്കെടുക്കുന്നത് നമുക്ക് ആത്മീയമായ ഏറെ നന്മകള്‍ പ്രദാനം ചെയ്യും. ഉറപ്പ്.
ഇതാ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ കാര്യങ്ങള്‍

  • അനുതാപവും മാനസാന്തരവും കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും നൊവേന പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കണം. കാരണം ആത്മാവിന്റെ പ്രസാദവരാവസ്ഥ നമ്മുടെ പ്രാര്‍ത്ഥനകളെ ദൈവസന്നിധിയില്‍ എത്തിക്കുന്നതിന് ഏറെ പ്രയോജനപ്പെടും.
  • ഒമ്പത് ആഴ്ചകള്‍ അല്ലെങ്കില്‍ ഒമ്പതു ദിവസങ്ങള്‍ മുടക്കം കൂടാതെ പ്രാര്‍ത്ഥിക്കണം.
  • വീടുകളില്‍ നൊവേന പ്രാര്‍ത്ഥന ചൊല്ലാമെങ്കിലും ദേവാലയങ്ങളിലെ നൊവേന പ്രാര്‍ത്ഥനയാണ് കൂടുതല്‍ നല്ലത്.
  • പരിത്യാഗപ്രവൃത്തികളോടെയുള്ള നൊവേന പ്രാര്‍ത്ഥനയാണ് വേണ്ടത്.
  • നൊവേന പ്രാര്‍ത്ഥന വഴി ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ അതിന് നന്ദി പ്രകാശിപ്പിക്കുകയും മറ്റുള്ളവരെ നൊവേന പ്രാര്‍ത്ഥനയിലേക്ക് ആകര്‍ഷിക്കുകയും വേണം.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.