വിശുദ്ധ ജെറോമിന്റെ ചിത്രം നിരീക്ഷിച്ചിട്ടുള്ളവര്‍ക്കറിയാം ആ ചിത്രത്തില്‍ ഒരു സിംഹത്തെയുംവരച്ചുചേര്‍ത്തിട്ടുണ്ട്. എന്തിനാണ് വിശുദ്ധ ജെറോമിന്റെ ഒപ്പം സിംഹത്തെയും ചേര്‍ത്തിരിക്കുന്നത്? ഒരു പ്രതീകമായിട്ടല്ല വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയുടെ ഭാഗമായിട്ടാണ് ഈ ചിത്രീകരണം .
ആ കഥ ഇങ്ങനെയാണ്. ഒരു ദിവസം വിശുദ്ധന്‍ ആശ്രമത്തിലായിരിക്കുന്ന അവസരത്തില്‍ ഒരു സിംഹം അവിടെയെത്തി.സിംഹത്തെ കണ്ടതേ മറ്റ് സന്യാസിമാര്‍ നിലവിളിച്ചുകൊണ്ട് അകത്തേക്കോടി. എന്നാല്‍ വിശുദ്ധന്‍ സിംഹത്തെ അഭിവാദ്യം ചെയ്യുകയും അതിഥിയെന്ന പോല്‍സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍ സിംഹം തന്റെ മുറിവേറ്റ കാല്‍പാദം വിശുദ്ധനെ ഉയര്‍ത്തിക്കാണിച്ചു.ജെറോം ബ്രദേഴ്‌സിനോട് സിംഹത്തിന്റെ കാല്‍ കഴുകാനും മുറിവ് വ്ച്ചുകെട്ടാനും ആവശ്യപ്പെട്ടു.
പിന്നീട് സിംഹത്തിന്റെ മുറിവ് മാറി. അപ്പോഴേയ്ക്കും അതിന്റെ വന്യതമുഴുവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുളള കാലം ആശ്രമത്തില്‍ സന്യാസിമാരുടെ ഓമനയായി അത് കഴിഞ്ഞുകൂടി.
ഈ പാരമ്പര്യവിശ്വാസമാണ് ജെറോമിനെ സിംഹത്തിനൊപ്പം ചിത്രീകരിക്കാന്‍ ചിത്രകാരന്മാരെ പ്രേരിപ്പിച്ചത്.