യൗസേപ്പിതാവ് ദൈവസന്നിധിയില്‍ വലിയവനോ? ഈശോയുടെ വാക്കുകള്‍ കേള്‍ക്കൂ…

യൗസേപ്പിതാവ് ദൈവസന്നിധിയില്‍ വലിയവന്‍തന്നെ.അക്കാര്യത്തില്‍ യാതൊരു ,സംശയവുംവേണ്ട. കാരണം യേശുതന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് യേശു ഇപ്രകാരം പറഞ്ഞത്.

തന്റെ വളര്‍ത്തുപിതാവായ ജോസഫിനെക്കുറിച്ച് യേശു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. അവനാണ് ഒന്നാമതുള്ള സഹരക്ഷകന്‍. അതിനാല്‍ ദൈവസന്നിധിയില്‍ അവന്‍ വലിയവനാണ്. തന്റെ ത്യാഗത്തിലും ക്ഷമയിലും സ്ഥിരതയിലും വിശ്വാസത്തിലും വലിയവനായതുകൊണ്ടുതന്നെ. മിശിഹായുടെ അത്ഭുതങ്ങളൊന്നും കാണാതെ വിശ്വസിച്ച ആ വിശ്വാസം എത്ര അതുല്യം.

നമുക്ക് കുറവായ പരിശുദ്ധി, നിര്‍മ്മലത, വിശ്വസ്തത,പരിപൂര്‍ണ്ണസ്‌നേഹം എന്നിവയ്‌ക്കെല്ലാം ജോസഫ് ഉദാത്തമാതൃകയാണെന്നും ഈശോ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

സഹരക്ഷകനായ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി നമുക്ക് പ്രാര്‍ത്ഥിക്കാം. യൗസേപ്പിതാവ് നമ്മെ ഒരിക്കലും കൈവിടുകയില്ല. കാരണം അവിടുന്നാണല്ലോഈശോയുടെ വളര്‍ത്തുപിതാവ്. അപ്പ പറഞ്ഞാല്‍ മകന്‍ അനുസരിക്കാതിരിക്കുമോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.