വിശുദ്ധ യൗസേപ്പിന്റെ സഹായം തേടി പ്രാര്‍ത്ഥിക്കാം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ നാം നോക്കിക്കാണുന്ന രീതിയില്‍ നിന്ന് മാറ്റം വരുത്താന്‍ വിശുദ്ധ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റുള്ളവരെ പുതിയ വീക്ഷണകോണില്‍ നോക്കിക്കാണാനും അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട വ്യക്തികളെ സഹായിക്കാനും പരിപാലിക്കാനും യൗസേപ്പിതാവ് നമ്മെ സഹായിക്കും. ട്വിറ്ററില്‍ പാപ്പ കുറിച്ചതാണ് ഈ വരികള്‍.

പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശവും യൗസേപ്പിതാവിനെക്കുറിച്ചായിരുന്നു. അടുത്ത ഏതാനും ആഴ്ചകളിലെ പൊതുദര്‍ശന വേളയില്‍ യൗസേപ്പിതാവിനെക്കുറിച്ചുളള ധ്യാനചിന്തകളായിരിക്കും പാപ്പാ പങ്കുവയ്ക്കുന്നത്.

ദൈവം വര്‍ദ്ധിപ്പിക്കും, ദൈവം വളര്‍ച്ച നല്കും എന്നിങ്ങനെയാണ് ജോസഫ് എന്ന വാക്കിന്റെ അര്‍ത്ഥം. ജോസഫ് വിശ്വാസത്തിന്റെ മനുഷ്യനായിരുന്നു. ദൈവത്തില്‍ ശരണപ്പെട്ട വ്യക്തിയായിരുന്നു. ദൈവത്തില്‍ അദ്ദേഹം പൂര്‍ണ്ണമായും വിശ്വസിച്ചു. ഈജിപ്തിലെ ജോസഫിന് സമാനമായിരുന്നു നസ്രത്തിലെ ജോസഫ് എന്നും പാപ്പ നിരീക്ഷിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.