കന്യാമറിയത്തിന്റെ പ്രാര്‍ത്ഥനകളോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചിരുന്ന യൗസേപ്പിതാവും യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനകളും

പരിശുദ്ധ മറിയത്തോടൊത്തുള്ള ജീവിതയാത്രയില്‍ മറിയം ജോസഫിനെ നിരവധി പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നതായും ഇരുവരും ചേര്‍ന്ന് ദൈവത്തെ സ്തുതിച്ചിരുന്നതായി സ്വകാര്യ വെളിപാടുകളില്‍ നിന്ന് നാം മനസ്സിലാക്കുന്നുണ്ട്.

ജോസഫ് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനകളായി സ്വകാര്യവെളിപാടുകളില്‍ നിന്ന് മനസ്സിലാക്കുന്നവയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഈ പ്രാര്‍ത്ഥന വ്യക്തിപരമായി നമുക്കും പ്രാര്‍ത്ഥിക്കാനായി സ്വീകരിക്കാവുന്നതാണ്.

ഓ എന്റെ ദൈവമേ ഞാനൊരുപാപിയാണ്. അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിക്കാന്‍ യാതൊരുയോഗ്യതയും എന്നില്‍ ഇല്ല എന്നാല്‍ എന്റെ ഈ പ്രാര്‍ത്ഥന കന്യാമറിയത്തിന്റെ പ്രാര്‍തഥനകളോട് ചേര്‍ത്ത് ഞാന്‍ സമര്‍പ്പിക്കുന്നു. കാരണം അവളുടെ അര്‍ത്ഥനകള്‍ അങ്ങേക്ക് പ്രീതിജനകവും അങ്ങേ സന്നിധിയില്‍ സ്വീകാര്യവുമാണെന്ന് എനിക്കറിയാം. അവളുടെ അര്‍ത്ഥനകളോട് ചേര്‍ക്കുന്നതുവഴി എന്റെ പ്രാര്‍ത്ഥനകളും അങ്ങ് കൈക്കൊള്ളുമെന്ന എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ അങ്ങില്‍ നിന്ന് അകന്ന് നാശത്തിന്റെ വഴിയില്‍ ചരിക്കുന്നവന്റെ മേല്‍ കരുണ ഒഴുക്കണമേ. സ്വന്തം തെറ്റ് മനസ്സിലാക്കുന്നതിനുളള പ്രകാശം അവന് ചൊരിയുകയും അങ്ങിലേക്ക് പൂര്‍ണ്ണമായും പിന്തിരിഞ്ഞുവരാന്‍ ആവശ്യമായ കൃപ അവന് നല്കുകയും ചെയ്യണമേ.

ഈ പ്രാര്‍ത്ഥനകളില്‍ ദൈവം വളരെ സംപ്രീതനായെന്നും ദൈവം തന്നെ അക്കാര്യം ജോസഫിന് വെളിപെടുത്തികൊടുക്കുകയും ചെയ്തതായി സ്വകാര്യദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നു.

( കടപ്പാട്: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതത്തിലൂടെ)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.