കുട്ടികളുടെ സംരക്ഷണത്തിനായി വിശുദ്ധ നിക്കോളാസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം

ക്രിസ്തുമസ് കാലത്ത് നാം പ്രത്യേകമായി ഓര്‍മ്മിക്കുന്ന വിശുദ്ധനാണ് നിക്കോളാസ്.നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസ് ബിഷപ്പായിരുന്നു. സാന്താക്ലോസായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ രക്ഷിക്കാനായി അവരുടെ ബാഗില്‍ രഹസ്യമായി സ്വര്‍ണ്ണം നിക്ഷേപിച്ച കഥയിലൂടെയാണ് നിക്കോളാസ് പ്രശസ്തനായത്. അതുപോലെ മീറായിലെ ദാരിദ്ര്യത്തില്‍ മരണമടഞ്ഞ കുട്ടികളെ ഉയിര്‍പ്പിച്ചകഥയും പ്രശസ്തമാണ്. ഇതുകൊണ്ടൊക്കെയാവാം കുട്ടികളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്.

കുട്ടികളെ വിശുദ്ധ നിക്കോളാസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് ഏറെ ഫലവത്താണ്. നമ്മുടെ മക്കളെ ഓരോരുത്തരെയും നിക്കോളാസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായി ഒരു പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.

പിതാവായ ദൈവമേ, വിശുദ്ധ നിക്കോളാസിന്റെ ശക്തിയുളള മാധ്യസ്ഥശക്തിയാല്‍ ഞങ്ങളെ കുഞ്ഞുങ്ങളെ എല്ലാവിധ ആപത്ത് അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണമേ. അങ്ങയുടെ നോട്ടത്തില്‍ അവരെ വിലപിടിപ്പുള്ളവരായി മാറ്റണമേ. അവര്‍ക്ക് തിന്മയെ എതിര്‍ത്തുതോല്പിക്കുന്നതിനുള്ള ശക്തിയും വിശ്വാസം കാത്തുരക്ഷിക്കുന്നതിനുള്ള കഴിവും നല്കണമേ. അവിടുത്തെ സൃഷ്ടിയായ കു്ഞ്ഞുങ്ങളെ എന്നും സന്തോഷത്തില്‍ നിലനിര്‍ത്തണമേ. കര്‍ത്താവായ യേശുക്രിസ്തുവഴി എന്നും എന്നേക്കും ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.