കൊച്ചുത്രേസ്യയെ വിശുദ്ധയാക്കിയ മാര്‍പാപ്പയെക്കുറിച്ച്…

ഇരുപതാം നൂറ്റാണ്ടിലെ മാര്‍പാപ്പമാരില്‍ വളരെ കുറച്ചു മാത്രം അറിയാവുന്ന ഒരു പേരാണ് പിയൂസ്പതിനൊന്നാമന്‍. രണ്ടു ലോകമഹായുദ്ധങ്ങളുടെ ഇടയില്‍ സഭയെ ഭരിക്കാന്‍ നിയോഗം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

പിയൂസ് പതിനൊന്നാമനെ ഇന്ന് ലോകം ഏറെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതാണ്. കൊച്ചുത്രേസ്യയെ വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമാക്കിയത് പിയൂസ് പതിനൊന്നാമനായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള പ്രത്യേക താല്പര്യവും സ്‌നേഹവുമാണ് മാര്‍പാപ്പയെ ഇതിന് പ്രേരിപ്പിച്ചതെന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അനുസ്മരിക്കുന്നുണ്ട്.

തന്റെ പൊന്തിഫിക്കേറ്റിലെ താരകം എന്നാണ് കൊച്ചുത്രേസ്യായെ പിയൂസ് പതിനൊന്നാമന്‍ വിശേഷിപ്പിച്ചിരുന്നത്. 1922 ഫെബ്രുവരി ആറിനാണ് ഇദ്ദേഹം പത്രോസിന്റെ സിംഹാസനത്തിലെത്തിയത്. 1939 ഫെബ്രുവരി 10 ന് അതവസാനിക്കുകയും ്െചയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.