കൊച്ചുത്രേസ്യയുടെ പേരില്‍ ജൂബിലി വര്‍ഷം

ലിസ്യുവിലെ കൊച്ചുത്രേസ്യയുടെ പേരില്‍ യുനെസ്‌ക്കോയും കത്തോലിക്കാസഭയും ജൂബിലി ആഘോഷിക്കുന്നു. യുനൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷനല്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തെരേസയുടെ 150 ാം ജന്മവാര്‍ഷികമാണ് ആചരിക്കുന്നത്. തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ നൂറാംവാര്‍ഷികമാണ് കത്തോലിക്കാസഭ ആചരിക്കുന്നത്.

1873 ജനുവരി രണ്ടിന് ജനിച്ച ലിസ്യൂവിലെ തെരേസ മരണമടയുമ്പോള്‍ വെറും24 വയസ്മാത്രമായിരുന്നു പ്രായം. കര്‍മ്മലീത്ത മഠത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടിയ തെരേസയെയാണ് സഭ ആഗോളമിഷന്‍ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്നത്.ഡോക്ടര്‍ ഓഫ് ദ ചര്‍ച്ചായും സഭ കൊച്ചുത്രേസ്യയെ വണങ്ങുന്നു.
ജൂബിലിയോട് അനുബന്ധിച്ച് ലിസ്യൂവിലെ ബസിലിക്കയുടെ വാതിലുകള്‍ തുറന്നു.

ലൂര്‍ദ് കഴിഞ്ഞാല്‍ ഫ്രാന്‍സിലെ രണ്ടാമത്തെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ് ലിസ്യൂ. വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം. സംസ്‌കാരം, ശാസ്ത്രം ,സമാധാനസ്ഥാപനം എന്നിവയിലൂടെ തങ്ങളുടേതായ സംഭാവനകള്‍ നല്കുന്ന സ്ത്രീ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുനെസ്‌ക്കോ കൊച്ചുത്രേസ്യയുടെ പേരില്‍ ജൂബിലി ആഘോഷിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.