ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മുംബൈ: എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആദിവാസി അവകാശപ്രവര്‍ത്തകനും ഈശോസഭ വൈദികനുമായ സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. സ്റ്റാന്‍ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും അവയ്ക്ക് മതിയായ തെളിവുകളുണ്ടെന്നുമാണ് ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് എന്‍ഐഎ കോടതിയില്‍വാദിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. പെര്‍സിക്യൂട്ടഡ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റിയെ മാവോയിസറ്റ് ബന്ധമുള്ള സംഘടനയായിട്ടാണ് എന്‍ ഐഎ വിലയിരുത്തുന്നത്. എന്നാല്‍ ഇതൊരു മനുഷ്യാവകാശ സംഘടന മാത്രമാണെന്നാണ് സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.