ഇന്ന് സെന്റ് കാതറിന്‍ ഓഫ് സിയന്നയില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍


ബെര്‍മ്മിങ്ഹാം: ഇന്ന് സെന്റ് കാതറിന്‍ ഓഫ് സിയന്നയില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നടക്കും. ബഥേല്‍ സെന്ററില്‍ നടന്നുവന്നിരുന്ന കണ്‍വന്‍ഷന്‍ ഇത്തവണ മാത്രമാണ് സെന്റ് കാതറിന്‍ ഓഫ് സിയന്നയിലേക്ക് മാറ്റിയിരിക്കുനന്നത്.നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും .

സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ . ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും . അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ ‌ എന്നിവരും  വിവിധ ശുശ്രൂഷകൾ നയിക്കും.കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ടീനേജുകാർക്കായി  പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .

ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
 കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
അഡ്രസ്സ് : 
ST .CATHERINE OF SIENA CHURCH  69.IRVING ST. BIRMINGHAM B5 7BE   താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിംങുകൾ , NCP CAR PARKING BOW STREET, B1 1DW ( £6.50 All day) GALLON PARKING THORP STREET B1 1QP(£5 All day) B5 6SD , HURST STREET (£4 All day). കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ 

‭07506 810177‬അനീഷ്.07760254700
           ബിജുമോൻ മാത്യു ‭07515 368239
യുകെ യുടെ  വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, 

ബിജു എബ്രഹാം ‭07859 890267

ജോബി ഫ്രാൻസിസ് ‭07588 809478‬.





മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.