ദൈവഹിതം നിറവേറ്റുന്നതില്‍ യൗസേപ്പിതാവ് എങ്ങനെയാണ് മാതൃകയായിരിക്കുന്നത്?

ദൈവഹിതം പൂര്‍ണ്ണമായും നിറവേറ്റിയവ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവഹിതം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവിടുന്ന് നമുക്ക് വലിയൊരു മാതൃകയുമാണ്. തന്റെ എല്ലാ ഭയങ്ങളും ആകുലതകളും നിലനില്‌ക്കെ തന്നെയാണ് ദൈവികപദ്ധതിക്ക് പൂര്‍ണ്ണമായും കീഴടങ്ങാന്‍ യൗസേപ്പിതാവ് തയ്യാറായത്.

എന്നാല്‍ മാനുഷികമായ ചില തോന്നലുകളിലൂടെ അദ്ദേഹം കടന്നുപോയതും നമുക്ക് വിസ്മരിക്കാനാവില്ല. മാതാവിനെ രഹസ്യമായി ഉപേക്ഷിക്കാന്‍ തയ്യാറായതായിരുന്നു അത്. എന്നാല്‍ മാലാഖയുടെ ഇടപെടല്‍ അതിനെയുംഅതിജീവിക്കാന്‍ യൗസേപ്പിതാവിനെ സഹായിച്ചു.
ഇതെങ്ങനെ സാധിച്ചു?

ദൈവത്തിന്റെ പദ്ധതിയോട്, വിളിയോട് തുറന്ന ഹൃദയമുള്ളവനായിരുന്നു ജോസഫ്. ദൈവികപദ്ധതിക്ക് അനുസരിച്ച് തന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ ജോസഫ് തയ്യാറായി. ഇതിലൂടെയാണ് യൗസേപ്പിതാവ് നമുക്ക് മാതൃകയായി മാറുന്നത്.

നമുക്ക് ഭാവിയെക്കുറിച്ച് പല പദ്ധതികളുമുണ്ടായിരിക്കാം. എന്നാല്‍ അതെല്ലാം ദൈവത്തിന് സമര്‍പ്പിക്കാന്‍, ദൈവികേഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം അപ്പോള്‍ ദൈവം നമ്മില്‍ സംപ്രീതനാകും. ദൈവേഷ്ടത്തിന് അനുസൃതമായി ജീവിക്കാന്‍ നാം തയ്യാറാകുമ്പോള്‍ ദൈവം നമ്മെ വഴി നടത്തുകയും ചെയ്യും.

ദൈവതീരുമാനത്തിന് കീഴടങ്ങാന്‍ മാനുഷികമായി നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ അതെല്ലാം യൗസേപ്പിതാവ് വഴിയായി ദൈവത്തിന് സമര്‍പ്പിക്കാം. ദൈവഹിതത്തിന് കീഴ് വഴങ്ങാന്‍ യൗസേപ്പിതാവിനോട് മാധ്യസ്ഥം തേടുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.