പരിശുദ്ധ അമ്മയെ ജീവിതത്തിലേക്ക് സ്വീകരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ പരിശുദ്ധ അമ്മയെ സ്വീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ഉളളുംഉള്ളവും തിരി്ച്ചറിയുന്നവളാണ് പരിശുദ്ധ അമ്മ.

ആ അമ്മയുടെ മുമ്പില്‍ എല്ലാ പ്രശ്‌നങ്ങളും തുറന്നുപറയാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളുടെയും മനസ്സാക്ഷിയുടെയുമൊക്കെ വാതിലുകളില്‍ അമ്മ മുട്ടുമ്പോള്‍ നാം അതിനോട് എങ്ങനെയാണ് പ്രത്യുത്തരിക്കേണ്ടതെന്ന് ചിന്തിക്കണം.

ഇറ്റലിയിലെ തെര്‍മോലി ഇടവകയില്‍ ഫാത്തിമാമാതാവിന്റെ അത്ഭുതചിത്രം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്ന അവസരത്തില്‍ വിശ്വാസികള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates