വിശുദ്ധ തോമസ് അക്വിനാസിന്റെ ഈ പ്രാര്‍ത്ഥന നമ്മുടെയും പ്രാര്‍ത്ഥനയാവട്ടെ

ദൈവശാസ്ത്രജ്ഞനായ വിശുദ്ധനാണ് തോമസ് അക്വിനാസ്. തത്വചിന്താപരമായ നിരവധി രചനകളുടെ കര്‍ത്താവ് കൂടിയായ അദ്ദേഹം വേദപാരംഗതന്മാരുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. അസാധാരണങ്ങളായ പല ദൈവികാനുഭവങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധരിലൊരാള്‍കൂടിയാണ് അദ്ദേഹം. കുരിശില്‍ കിടന്നുകൊണ്ട് ഈശോ തോമസ് അക്വിനാസിയോട് സംസാരിച്ച സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഒരു പ്രാര്‍ത്ഥന രചിക്കാനും തോമസ് അക്വിനാസിന് സാധിച്ചിട്ടുണ്ട്. ഈ പ്രാര്‍ത്ഥന നമുക്കും നമ്മുടെ പ്രാര്‍ത്ഥനകളിലൊന്നായി മാറ്റാം.

മാധുര്യവാനായ ഈശോയേ, അങ്ങേ ശരീരവും രക്തവും ഏറ്റവും പരിശുദ്ധമാകുന്നുവല്ലോ? എന്റെ ആത്മാവിന്റെ ആനന്ദവും പ്രകാശവും അങ്ങാകണമേ. എല്ലാ പ്രലോഭനങ്ങളിലും എന്റെ ശക്തിയും രക്ഷയും അങ്ങ് തന്നെയായിരിക്കണമേ. എല്ലാ പരീക്ഷകളിലും എന്റെ സന്തോഷവും സമാധാനവുമാകണമേ. എന്റെ ഓരോ പ്രവൃത്തിയിലും വാക്കിലും എന്റെ പ്രകാശവും മാര്‍ഗ്ഗവുമായിരിക്കണമേ. എന്റെ മരണസമയത്തും അങ്ങെന്റെ അവസാന രക്ഷകനായിരിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.