ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് നഗരത്തിന് ദിവ്യകാരുണ്യാശീര്‍വാദം

അവിശ്വസനീയമെന്നാണ് ആ ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്. കാരണം ഒരു ദേവാലയത്തിന്റെ മുകളില്‍ നിന്ന് ദിവ്യകാരുണ്യാശീര്‍വാദം നല്കുന്ന വൈദികനെയാണ് ചിത്രത്തില്‍ എല്ലാവരും കണ്ടത്. പാരീസിലെ സെന്റ് ഫ്രാന്‍സ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തിലെ ഫാ. ബ്രൂണോ ലെഫെവര്‍ ആണ് ഈ ചിത്രത്തിലുളളത്.

കൊറോണ വൈറസ് ഭീതിപ്പെടുത്തുന്ന രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് പാരീസ് നഗരത്തെ ഫാ. ബ്രൂണോ ഇപ്രകാരം ആശീര്‍വദിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.