സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന

ദൈവത്തെപ്രതി സഹിക്കുന്നത് എത്ര നിസ്സാരമായിരുന്നാലും ദൈവം അതിന് സമ്മാനം നല്കാതിരിക്കില്ല. അതുകൊണ്ട്് വിജയം നേടണമെങ്കില്‍ സമരം ചെയ്യണം. അതായത് സഹിക്കണം. പക്ഷേ സഹനം സ്വമനസ്സാലെയോ സ്വന്തം കഴിവാലോ സന്തോഷപൂര്‍വ്വം ഏറ്റെടുക്കാന്‍ കഴിയില്ല.അതിന് നമുക്ക് ദൈവകൃപ ആവശ്യമാണ്. സഹനം സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

കര്‍ത്താവേ പ്രകൃത്യാ എനിക്ക് അസാധ്യമെന്ന് തോന്നുന്നത്് അങ്ങയുടെ അനുഗ്രഹത്താല്‍ എനിക്ക് സാധ്യമാകട്ടെ. എനിക്ക് സഹിക്കാന്‍ സ്വല്പം ശക്തിയേയുള്ളൂവെന്നും നിസ്സാരമായ അനര്‍ത്ഥം മതി എനിക്ക് അധൈര്യപ്പെടാനെന്നും അങ്ങേയ്ക്ക് അറിയാമല്ലോ? അങ്ങയുടെ തിരുനാമത്തെപ്രതി ക്ലേശങ്ങള്‍ അനുഭവിക്കുന്നത് എനിക്ക് സ്വീകാര്യവും അഭിലഷണീയവും ആയിരിക്കട്ടെ. നിത്യവും അങ്ങയെ പ്രതി സങ്കടങ്ങള്‍ സഹിക്കുന്നതും പീഡകളനുഭവിക്കുന്നതും എന്റെ ആത്മാവിന് എത്രയും രക്ഷാകരമാണ്.( ക്രിസ്ത്വാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.