ഞായറാഴ്ചകളിലും ആഘോഷിക്കാവുന്ന തിരുനാളുകള്‍

ലിറ്റര്‍ജിക്കല്‍ ഇയര്‍ അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. ആ ദിവസങ്ങളില്‍ പൊതുവെ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കാറില്ല. ഉദാഹരണത്തിന് ഈ വര്‍ഷം മാര്‍ച്ച് 19 യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വരുന്നത് ഞായറാഴ്ചയാണ്. എന്നാല്‍ ഈ ആചരണം നമ്മള്‍ ശനിയാഴ്ചയാണ് ഇത്തവണ ആചരിക്കുന്നത്.

എന്നാല്‍ ഞായറാഴ്ചകളില്‍ ആചരിക്കുന്ന ചില തിരുനാളുകളുമുണ്ട് അതിലൊന്നാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണം.ഓഗസ്റ്റ് 15 ഞായറാഴ്ചയാണ് വരുന്നതെങ്കിലും ആ ദിവസം തന്നെ നമ്മള്‍ അതാചരിക്കുന്നുണ്ട്.

കര്‍ത്താവിന്റെ രൂപാന്തരീകരണത്തിരുനാള്‍, കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ തുടങ്ങിയവയ്ക്കും ഈ പൊതുനിയമം ബാധകമല്ല. ഇതുപോലെ വേറെയും പല തിരുനാളുകളുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.