Saturday, July 12, 2025
spot_img
More

    ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം;സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി

    ന്യൂഡല്‍ഹി: ക്രൈസ്തവവിശ്വാസികള്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടി തേടി സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി.

    ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന,കര്‍ണ്ണാടക, ഒഢീഷ, ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജിയിലാണ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റീസ് ഹിമ കോലിയുംഅടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദ്ദേശം.വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

    സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് രണ്ടുമാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!