പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ പേടിക്കേണ്ടതില്ല…വിശുദ്ധ പാദ്രെ പിയോ വിശദീകരിക്കുന്നു


സാത്താനുമായി ഏറ്റുമുട്ടിയ ഒരു വിശുദ്ധനാണ് പാദ്രെ പിയോ. സാത്താനുമായുള്ള വിശുദ്ധന്റെ പോരാട്ടം അദ്ദേഹത്തിന് പല ഉള്‍ക്കാഴ്ചകളും നല്കിയിട്ടുണ്ട്.

സാത്താന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ തകര്‍ന്നുപോകരുതെന്നും അവയെ പേടിക്കേണ്ടതില്ല എന്നുമായിരുന്നു പാദ്രെ പിയോ തന്റെ ആത്മീയമക്കളോട് ഉപദേശിച്ചിരുന്നത്. ദൈവം അനുവദിക്കുന്നവയാണ് സാത്താന്റെ ആക്രമണങ്ങള്‍ എന്ന് പാദ്രെ പിയോ വിശ്വസിച്ചിരുന്നു.

കാരണം പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് ദൈവം നമുക്ക് നല്കിയിട്ടുണ്ട്. അവിടുത്തെ കരുണയാണ് നമ്മെ വിലയുള്ളവരാക്കിമാറ്റുന്നത്. മരുഭൂമിയില്‍ അവിടുന്ന് അനുഭവിച്ച തീവ്രവേദനയും വഹിച്ച കുരിശിന്റെയും താദാത്മ്യം നാം അറിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്.

സാത്താന്‍ നല്കുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് തന്നെ കഴിവുണ്ടെന്നും അവന്റെ മായക്കാഴ്ചകളില്‍ നിന്ന് നാം ഓടിയകലുകയും അവനെ ആട്ടിയോടിക്കുകയും ചെയ്യണമെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.