ദരിദ്രരും രോഗികളും മദ്യപാനികളും മനുഷ്യക്കടത്തിന്റെ ഇരകളും നമ്മുടെ സഹോദരീസഹോദരന്മാരും മാതാപിതാക്കളും: ഫ്രാന്‍സിസ് മാര്‍പാപ്പ

തായ്‌ലന്റ്: ദരിദ്രരും രോഗികളും മദ്യപാനികളും മനുഷ്യക്കടത്തിന്റെ ഇരകളും നമ്മുടെ സഹോദരി സഹോദരന്മാരും മാതാപിതാക്കളുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്നു ദിവസത്തെ തായ്‌ലാന്റ് സന്ദര്‍ശനത്തിന് എത്തിയ പാപ്പ തന്റെ ആദ്യത്തെ പബ്ലിക് മാസില്‍ സന്ദേശം നല്കുകയായിരുന്നു.സ്പാനീഷ് ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം.

വിശുദ്ധ മത്തായിയുടെ സുവിശേഷം ആസ്പദമാക്കിയായിരുന്നു വചനവിചിന്തനം. എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവരാണ് എന്റെ സഹോദരനും സഹോദരിയും എന്ന ഭാഗമായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്.

ഒരു യഥാര്‍ത്ഥ മിഷനറിയായിത്തീരുക. മയക്കുമരുന്നിന് അടിമകളായവരും മനുഷ്യക്കടത്തിന്റെ ഇരകളായവരും എല്ലാം നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്. അവരെയെല്ലാം മിഷനറി ഹൃദയത്തോടെ സ്വീകരിക്കുക, സ്വന്തമാക്കുക അവരുടെ മുഖത്തും മുറിവുകളിലുമെല്ലാം ക്രിസ്തുവിനെ കാണാന്‍ നമുക്കാകണം. ക്രിസ്തുവിന്റെസ്‌നേഹം അവരുടെ മുറിവുകളെ ഉണക്കും. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.