ആശ്വാസം ദൈവത്തില്‍ മാത്രം… മറക്കരുത്

ആശ്വാസംതേടി അലയുന്നവരാണ് മനുഷ്യരെല്ലാവരും. ഇത്തരത്തിലുള്ള ആശ്വാസം തേടലിന് പലരും പല മാര്‍ഗ്ഗങ്ങളാണ് അന്വേഷിക്കുന്നത്. ചിലര്‍ മദ്യപിക്കുന്നു. മറ്റ് ചിലര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. വേറെ ചിലര്‍ മറ്റ് ബന്ധങ്ങളില്‍ വ്യാപരിക്കുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും മനുഷ്യന് ആശ്വാസം നല്കാന്‍ കഴിയില്ല. സങ്കീര്‍ത്തകന്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തനം 62 ല്‍ ഇങ്ങനെപറയുന്നത്.
ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം.അവിടന്നാണ് എനിക്ക് രക്ഷ നല്കുന്നത്. അവിടന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും ഞാന്‍ കുലുങ്ങി വീഴുകയില്ല.
ദൈവത്തില്‍ ആശ്വാസംകണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. ജീവിതത്തില്‍ പല തിക്താനുഭവങ്ങളും ഉണ്ടാകും. നഷ്ടങ്ങളും പരാജയങ്ങളുമുണ്ടാകും. ആപത്തുകളും അനര്‍ത്ഥങ്ങളും ഉണ്ടാകും അപ്പോഴെല്ലാം വ്യക്തികളില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കുക. അവിടുന്നില്‍ ആശ്വാസം കണ്ടെത്തുക.
അതുകൊണ്ട് നമുക്ക് സങ്കീര്‍ത്തനകാരന്റെ ഒപ്പം ഇങ്ങനെ ഏറ്റുപറയാം

ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം. അവിടന്നാണ് എനിക്ക് പ്രത്യാശ നല്കുന്നത്.( സങ്കീ 62:5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.