ബങ്കറില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന്റെ ചിത്രം വൈറല്‍

യുക്രെയ്‌നില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ബങ്കറില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന്റേതാണ് ഈ ചിത്രം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളെയും ചിത്രത്തില്‍ കാണാം. വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. റഷ്യന്‍ ആക്രമണത്തിന് മുന്‍കരുതലായി ബ്ങ്കറുകളില്‍ കഴിയാനാണ് യുക്രെയ്ന്‍ സേന ആളുകള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്നും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്നും യുക്രെയ്ന്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ് ചുക്ക് വിശ്വാസികളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. സാഹചര്യം അനുവദിക്കുന്ന എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. ഫെബ്രുവരി 27 ന് നല്കിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.