യുക്രെയ്ന്‍: ആക്രമിക്കപ്പെട്ട സെമിനാരിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സന്നദ്ധസംഘടനയുടെ സാമ്പത്തികസഹായം

കീവ്:റഷ്യന്‍ സേന ആക്രമിച്ച് നാശനഷ്ടം വരുത്തിയ യുക്രെയ്ന്‍ സെമിനാരിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാസന്നദ്ധ സംഘടനയുടെ സാമ്പത്തികസഹായം. എ്‌യ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് സാ്മ്പത്തികസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്, കീവില്‍ നിന്ന് 18 മൈല്‍ അകലെയുള്ള വോര്‍സെല്‍ കത്തോലിക്കാ സെമിനാരിയാണ് റഷ്യന്‍ സേന നശിപ്പിച്ചത്.

കെട്ടിടത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുകയും ഫര്‍ണ്ണിച്ചറുകള്‍ പുനസ്ഥാപിക്കുകയും ചെയ്യും. സേക്രട്ട് ഹാര്‍ട്ട് സെമിനാരി സെപ്തംബറില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും, റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് സെമിനാരി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

25 പേരാണ് ഇവിടെ വൈദികപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.