കഴിഞ്ഞ വര്‍ഷം യുക്രെയ്‌നില്‍ നശിപ്പിക്കപ്പെട്ടത് അഞ്ഞൂറോളം ആരാധനാലയങ്ങള്‍

കീവ്: യുക്രെയ്ന്‍ യുദ്ധം ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാലയളവില്‍ ഇവിടെ നശിപ്പിക്കപ്പെട്ടത് അഞ്ഞൂറോളം ആരാധനാലയങ്ങള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളാണ് ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടത്. ക്രൈസ്തവ ദേവാലയങ്ങളും മോസ്‌ക്കുകളും സിനഗോഗുകളും ഇതില്‍ പെടും.

യുക്രെയ്‌നിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ദേവാലയങ്ങളാണ് ഏറ്റവും കൂടുതല്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. 143 ദേവാലയങ്ങള്‍. യുക്രെയ്ന്‍ ജനതയില്‍ ഭൂരിപക്ഷവും യ്ുക്രെയ്ന്‍ ഓര്ത്തഡോക്‌സുകാരാണ്. യുക്രെയ്ന്‍ ജനത തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് അവരെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ സാഹചര്യമൊരുക്കുന്നതായി മൂന്നാമത് ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം സമ്മിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാക്ക്‌സം വാസിന്‍ ആരോപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.