ഈശോയുടെ തിരുഹൃദയത്തോട് ചേര്‍ന്നു ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, നമ്മുടെ ഹൃദയവും തിരുഹൃദയം ആകും

നമ്മുടെ ജീവിതത്തില്‍ എന്തുമാത്രം ബലഹീനതകളും കുറവുകളുമാണ്. പാപത്തിലേക്കുള്ള ചായ്വുകള്‍, ശരീരത്തിന്റെ ആസക്തികള്‍.. പ്രലോഭനങ്ങള്‍.. ഇവയെല്ലാം അകറ്റി ഹൃദയത്തെ വിശുദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ടോ. തിരുഹൃദത്തോട് ചേര്‍ന്ന് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം, നമ്മുടെ ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനായി

എന്റെ പ്രിയപ്പെട്ട ഈശോയേ അങ്ങയുടേതുപോലെയുള്ള ഒരു ഹൃദയം എനിക്ക് നല്കണമേ
എന്റെ പ്രിയപ്പെട്ട ഈശോയേ അങ്ങയെപ്പോലെ എളിമയുള്ള ഹൃദയം എനിക്ക് നല്കണമേ
എന്റെ ഈശോയേ അങ്ങയെ പോലെ ശാന്തതയും സ്വച്ഛതയുമുള്ള ഹൃദയം എനിക്ക്‌നല്കിയാലും, മറ്റുള്ളവരോട് ക്ഷമിക്കാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അത് സഹായകമാകുമല്ലോ
എന്റെ ഈശോയേ എനിക്ക് സ്വസ്ഥതയുള്ള ഹൃദയം നല്കിയാലും പ്രതികൂലങ്ങളില്‍ മനസ്സ് കൈവിടാതിരിക്കാന്‍ എനിക്ക് അത് സഹായകമാകുമല്ലോ
എന്റെ ഈശോയേ, എനിക്ക് വിധേയത്വമുള്ള ഹൃദയം എനിക്ക് നല്കിയാലും മറ്റുള്ളവര്‍ക്ക് വിധേയപ്പെടാന്‍ എന്നെ അത് സഹായിക്കുമല്ലോ
എന്റെ ഈശോയേ പാപത്തെ വെറുക്കാന്‍ കഴിയുന്ന ഒരു ഹൃദയം എനിക്ക് നല്കിയാലും പാപങ്ങളില്‍ നിന്ന് അകന്നുജീവിക്കാന്‍ എനിക്ക് അത് അവസരം നല്കുമല്ലോ
എന്റെ ഈശോയേ ദൈവത്തെക്കുറിച്ചുള്ള അറിവും ജ്ഞാനവും എനിക്ക് നല്കണമേ ലൗകികമോഹങ്ങളില്‍ നിന്ന് അകന്നുജീവിക്കാന്‍ അതെനിക്ക് ശക്തി നല്കുമല്ലോ
എന്റെ ഈശോയേ സന്തോഷമുള്ള ഹൃദയം എനിക്ക് നല്കിയാലും. സങ്കടങ്ങളില്‍ മനസ്സ് കലങ്ങാതിരിക്കാന്‍ എനിക്ക് അത് സഹായകരമാകുമല്ലോമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.