ഉത്തര്‍പ്രദേശില്‍ ക്രൈസ്തവപീഡനം വര്‍ദ്ധിക്കുന്നു; ആശങ്കയോടെ ക്രൈസ്തവര്‍

ഫത്തേര്‍പൂര്‍: മതപരിവര്‍ത്തന നിയമത്തില്‍ നി്ന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ക്രൈസ്തവര്‍ ആശങ്ക പ്രകടിപ്പിച്ചു. ആന്റികണ്‍വേര്‍ഷന്‍ നിയമം ക്രൈസ്തവരെ സംബന്ധിച്ച് വളരെ ദുരിതം സമ്മാനിക്കുന്നവയായി മാറിയിരിക്കുന്നു.

ക്രൈസ്തവ നേതാക്കളുടെ പ്രതികരണങ്ങളില്‍ പറയുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി 14 പേരെയാണ് ഈ നിയമത്തിന്റെ മറവില്‍ പോലീസ് അറസ്റ്റ് ചെയ്്തിരിക്കുന്നത്. 70 പേര്‍ പങ്കെടുത്തിരുന്ന ഒരു പ്രാര്‍ത്ഥനായോഗത്തില്‍വച്ച് 26 പേരെ ഇതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെല്ലാം കോടതിജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ഏറ്റവുംപുതിയ അറസ്റ്റില്‍ 14 പേര്‍ക്ക് ജാമ്യംനിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈസ്തവര്‍. മിഷനറി സ്‌കൂളിലും ഹോസ്പിറ്റലുകളിലും ജോലിയും അഡ്മിഷനും വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക്പരിവര്‍ത്തനം ചെയ്യുകയാണെന്നാണ് ആരോപണം, സാമ്പത്തികമായി സഹായിക്കുന്നതായും ആരോപണമുണ്ട്. ക്രൈസ്തവര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്.

ഞങ്ങളുടെ വിശ്വാസമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. വിശ്വാസത്തില്‍ നിലനിന്നുപോരുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അവര്‍പറയുന്നു.

200 മില്യന്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.