ഉത്തര്‍പ്രദേശില്‍ പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ നിന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്തു

ഫത്തേപ്പൂര്‍ സിറ്റി: പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിറ്റി, ഹരിഹര്‍ഗാന്‍ജ് ഏരിയായിലെ ഇവാഞ്ചലിക്കല്‍ ദേവാലയത്തിലായിരുന്നു സംഭവം.

ഹൈന്ദവ മതമൗലികവാദികളുടെ പരാതിയിന്മേലാണ് 36 ക്രൈസ്തവരെ അറസ്റ്റ് ചെയ്തത്. പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ദേവാലയം വളയുകയും വാതിലുകള്‍ പൂട്ടുകയുമായിരുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തു അനുഭവിച്ച അതേ പീഡകളിലൂടെയാണ് തങ്ങളും കടന്നുപോകുന്നതെന്ന്‌ദേവാലയാധികാരികള്‍ പ്രതികരിച്ചു.

ഫത്തേപ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ നാല്പതു ദിവസത്തിനുള്ളില്‍ 90 ക്രൈസ്തവ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്നാണ് ആരോപണം. ആന്റി കണ്‍വേര്‍ഷന്‍ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.