വത്തിക്കാനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘം പുറപ്പെട്ടു

ന്യൂഡല്‍ഹി: വത്തിക്കാനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള മൂന്ന് യുവജനങ്ങള്‍ യാത്ര തിരിച്ചു. മാംഗ്ലൂരില്‍ നിന്നുള്ള ജെസ്വിറ്റ ക്വാഡ്രാസ്, ജോവായില്‍ നിന്നുള്ള ബെക്കാറിമിയോ, ഡല്‍ഹിയില്‍ നിന്നുള്ള പെര്‍സിവല്‍ ഹോള്‍ട്ട് എന്നിവരാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 250 യുവജനങ്ങളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. 2018 ല്‍ നടന്ന യൂത്ത് സിനഡിന്റെ തുടര്‍ച്ചയായിട്ടാണ് യുവജനസംഗമം.

വത്തിക്കാനിലെ യൂത്ത് ഓഫീസായ ഡിസാസ്്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 19 മുതല്‍ 22 വരെയാണ് സമ്മേളനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.