ഡേയ്ടോണ 500 അഥവാ ഗ്രേറ്റ് അമേരിക്കന്‍ റെയ്സ് മത്സരത്തില്‍ ഇത്തവണ വിജയിയായത് മൈക്കല്‍ മാക്ക്ഡവലാണ്. വാശിയേറിയ കാറോട്ട മത്സരത്തില്‍ തന്നെ വിജയസ്ഥാനത്ത് എത്തിച്ചത് വിശുദ്ധ ഗ്രന്ഥമാണെന്നും പ്രത്യേകിച്ച് മാര്‍ക്കോസിന്റെ സുവിശേഷം ഒമ്പതാം അധ്യായമാണെന്നും അദ്ദേഹം പറയുന്നു. കാറോട്ട മത്സരത്തിന് മുമ്പ് മൈക്കല്‍ വായിച്ചത് മാര്‍ക്കോസിന്റെ സുവിശേഷം ഒമ്പതാം അധ്യായമായിരുന്നു. അതിലെ 23 ാം വാചകം തന്റെ ഹൃദയത്തില്‍ തറഞ്ഞുകയറിയെന്നും അദ്ദേഹം മത്സരവിജയത്തിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.
വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും. പിശാച് ബാധിച്ച ബാലനെ ക്രിസ്തു സുഖപ്പെടുത്തുന്നതാണ് പ്രസ്തുതരംഗം. ഈ ഭാഗത്താണ് ക്രിസ്തു ഈ വചനം പറയുന്നത്. തുടര്‍ന്നുള്ള ഭാഗത്ത് പിശാചുബാധിതനായ കുട്ടിയുടെ പിതാവ് തന്റെ വിശ്വാസം ഏറ്റുപറയുകയും ബാലന് സുഖപ്പെടുകയും ചെയ്യുന്നതായും നാം വായിക്കുന്നു.
വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും എന്ന തിരുവചനം മൈക്കലിനെ വിജയിയാക്കിയെങ്കില് മത്സരപ്പരീക്ഷകളിലും മറ്റും പങ്കെടുക്കുമ്പോഴും ദുഷ്ക്കരമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോഴും ഈ വചനം നമുക്ക് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം. അതുവഴി ദൈവം ആഗ്രഹിക്കുന്ന വിജയം നമ്മെ തേടിവരും.