33 ദിവസത്തെ സമ്പൂർണ വിമല ഹൃദയ പ്രതിഷ്ഠ ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ

==========================================================================

കന്യകാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠയെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട 14 കാര്യങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

പൊതുവായ നിർദ്ദേശങ്ങൾ

1. പ്രിയമുള്ളവരെ ഏറെ ഗൗരവത്തോടും തീക്ഷ്ണതയോടും പ്രാർത്ഥനയോടും കൂടെ മരിയൻ സമർപ്പണ കൂട്ടായ്മയോടു ചേർന്ന് പരിശുദ്ധഅമ്മയിൽ മുഴുവനായും ആശ്രയം വച്ച് വിമലഹ്യദയപ്രതിഷ്ഠ യ്ക്കായി എല്ലാവരും ഒരുങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

2. അതിനാൽ ഒരു ദിവസം ഏറ്റവും കുറഞ്ഞത് 30 – 45 മിനിറ്റ് സമയംകണ്ടെത്തി അയച്ചുതരുന്ന പ്രാർത്ഥനകളും വായനകളും ഒരുമിച്ചോ 2 – 3 ആയി വിഭജിച്ചോ ( രാവിലെ മുതൽ രാത്രി വരെയുള്ള സമയത്തിനുള്ളിൽ പ്രതിഷ്ഠാ ഒരുക്കം പൂർത്തിയാക്കുക .

3. സമയ കുറവുളളവർ – വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർ തങ്ങളുടെ സമയവും സൗകര്യവുമനുസരിച്ച് സാധിക്കുന്ന പോലെ പ്രധാന ഭാഗങ്ങൾ മാത്രം മെങ്കിലും പ്രാർത്ഥിക്കുകയും വായിക്കുകയും ചെയ്താൽ മതിയാകും.

4. ഏതെങ്കിലും വിധത്തിൽ വലിയ ഞെരുക്കങ്ങളിലൂടെയും പലവിധ പ്രശ്നങ്ങളിലൂടെയും കടന്നു പോകുന്നവർക്ക് രക്തക്കണ്ണുനീർ ജപമാലയും സമയം കുറവുള്ളവർക്കും പ്രാർത്ഥിക്കാൻ മടിയുള്ളവർക്കും ഈ ദിവസങ്ങളിൽ തടസ്സങ്ങൾ മാറുവാൻ കരുണയുടെ ജപമാലയും ചൊല്ലുന്നത് നല്ലതാണ്.

5. അതിന് പുറമേ ഓരോരുത്തരും ശീലിച്ചിട്ടുള്ളതനുസരിച്ച് അനുദിന ബലിയർപ്പണം , ജപമാല, തിരുവചന പാരായണം തുടങ്ങിയവ നിർവ്വഹിക്കുക ശീലമില്ലാത്തവർ ഏറ്റവുംകുറഞ്ഞത് ഈ 33 ദിവസമെങ്കിലും, ശീലിക്കുക.

6. ഒരുക്കത്തിനായി നാം പിന്തുടരുന്നത് വിശുദ്ധ ലൂയിസ് ഡി മോണ്ട് ഫോർട്ടിന്റെ ക്രമമാണ് മരിയൻ സമ്പൂർണ്ണ സമർപ്പണം (പൂർണ്ണദണ്ഢവിമോചനമുള്ളത് )

7. വായനയിലൂടെ ലഭിക്കുന്ന ബോധ്യങ്ങളെ പ്രാർത്ഥനയുടെ പിൻബലത്തോടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർക്കാണ് വിമലഹൃദയപ്രതിഷ്ഠ വിജയകരമായും ഫലപ്രദമായും പൂർത്തിയാക്കാൻ സാധിക്കുന്നത് .

8. അയച്ചു തരുന്ന ക്രമത്തിലോ നിങ്ങൾക്കിഷ്ടമുള്ള ക്രമത്തിലോ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.

9. എല്ലാ ദിവസവും പ്രഭാതത്തിൽ തന്നെ (ഇന്ത്യൻ സമയം) ഒരുക്ക വായനകളും പ്രാർത്ഥനകളും Post ചെയ്യുന്നതാണ്.

പ്രാർത്ഥന നിർദ്ദേശങ്ങൾ

വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളിൽ ആദ്യത്തേത് ( 1 – 7 വരെ പ്രാർത്ഥനകൾ ഉള്ള Post ) നമ്മുടെ സ്വയംവിശുദ്ധീകരണത്തിനും പ്രതിഷ്ഠാ ഒരുക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങുവാനും വേണ്ടിയുള്ള അനുബന്ധ പ്രാർത്ഥനകളാണ്.. തുടർന്നുള്ള 3 പോസ്റ്റുകളാണ് ( 8,9,10) ഓരോ ദിവസത്തെയും പ്രതിഷ്ഠാ ഒരുക്കത്തിന് നിർബന്ധമായും വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത്

വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക അനുബന്ധ പ്രാർത്ഥനകൾ

1 . മരിയൻ പ്രാർത്ഥനകൾ
2. കരുണയുടെ സുകൃതജപം
3. മനസ്താപ പ്രകരണം
4. ക്രിസ്താനുകരണ ജപം
5. വിമലഹൃദയ പ്രതിഷ്ഠാജപം.
6. വി.ജത്രൂദിൻ്റെ പ്രാർത്ഥന
7. വി.മിഖായേലിൻ്റെ ജപം

വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക വായനകളുംപ്രാർത്ഥനകളും

8. ക്രിസ്താനുകരണ വായന
9. പ്രതിഷ്ഠാ ഒരുക്ക വിചിന്തനം , തിരുവചനം , പ്രാർത്ഥനകൾ
10. യഥാർത്ഥ മരിയഭക്തി വായന


ഓരോ ദിവസത്തെയും വായനകളും പ്രാർത്ഥനകളും നമ്മുടെ സാഹചര്യവും സൗകര്യവുമനുസരിച്ച് ഒരുമിച്ചോ പലപ്പോഴായോ സമയം കണ്ടെത്തി അതാതു ദിവസം തന്നെ പൂർത്തിയാക്കുക. സമയക്കുറവുള്ളവർ ഏറ്റവും പ്രധാനപ്പെട്ടവ മാത്രം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ഈ ദിവസങ്ങളിലെല്ലാം ജീവിതനവീകരണത്തിനായി ആഗ്രഹിക്കുകയും പരിശുദ്ധ അമ്മയോടു ചേർന്ന് ദൈവത്തിന്റെ ഇഷ്ടത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുക.

അത്യാവശ്യങ്ങൾക്ക് ബന്ധപ്പെടുക. –

+91 94473 56404 (BR. MARTIN NUNEZ )

+ 91 96003 79011 ( BR JITHU JOMCY )

+44 78095 02804 (BR.THOMAS SAJ )

MARIAN MINISTRY ,MARIAN EUCHRISTIC MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.